അ​തി​ഥി എ​ന്‍റെ പ്ര​പ്പോ​സ​ലി​നോ​ട് യെ​സ് പ​റ​യു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ എ​നി​ക്ക് ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു; സി​ദ്ധാ​ർ​ഥ്

കു​ടും​ബ​ത്തോ​ടൊ​പ്പം വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കാ​ര്യം സ്വ​കാ​ര്യ ച​ട​ങ്ങി​ല്‍ ന​ട​ത്തു​ന്ന​തും, ര​ഹ​സ്യ​മാ​യി ഒ​രു കാ​ര്യം ചെ​യ്യു​ന്ന​തും ത​മ്മി​ല്‍ വ​ലി​യ വ്യ​താ​സ​മു​ണ്ടെന്ന് നടൻ സിദ്ധാർഥ്. ഞ​ങ്ങ​ളെ അ​റി​യാ​വു​ന്ന​വ​ര്‍​ക്ക് വി​വാ​ഹ നി​ശ്ച​യം സ്വ​കാ​ര്യ ച​ട​ങ്ങാ​യി​രു​ന്നു​വെ​ന്ന് അ​റി​യാം. വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ് വി​വാ​ഹ​ത്തി​ലേ​ക്ക് ക​ട​ക്കു​മ്പോ​ള്‍ ന​മ്മു​ടെ കൈ​യി​ല്‍ അ​ല്ല എ​ല്ലാ കാ​ര്യ​ങ്ങ​ളും ഉ​ള്ള​ത്. ന​മ്മു​ടെ വീ​ട്ടി​ലെ മു​തി​ര്‍​ന്ന​വ​രാ​ണ് അ​ക്കാ​ര്യം തീ​രു​മാ​നി​ക്കു​ക.

എ​നി​ക്ക് മാ​ത്രം തീ​രു​മാ​നി​ക്കാ​ന്‍ ഇ​തൊ​രു ഷൂ​ട്ടിം​ഗ് തീ​യ​തി​യ​ല്ല. ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ വേ​ണ്ട കാ​ര്യ​മാ​ണ​ത്. അ​തു​കൊ​ണ്ട് വീ​ട്ടി​ലെ മു​തി​ര്‍​ന്ന​വ​ര്‍ തീ​രു​മാ​നി​ക്കു​മ്പോ​ള്‍ വി​വാ​ഹം സ്വാ​ഭാ​വി​ക​മാ​യും ന​ട​ക്കും.

എ​ത്ര സ​മ​യ​മെ​ടു​ത്താ​ണ് അ​തി​ഥി എ​ന്നോ​ട് യെ​സ് പ​റ​ഞ്ഞ​ത് എ​ന്ന് ചോ​ദി​ക്കാ​ന്‍ പാ​ടി​ല്ല. അ​തെ അ​ല്ലെ​ങ്കി​ല്‍ അ​ല്ല എ​ന്ന ഉ​ത്ത​ര​മേ എ​ന്താ​യാ​ലും ല​ഭി​ക്കൂ. ജ​യി​ക്കു​ക​യോ തോ​ല്‍​ക്കു​ക​യോ ഇ​ക്കാ​ര്യ​ത്തി​ല്‍ സം​ഭ​വി​ക്കാം.

പ​ക്ഷേ പ​രീ​ക്ഷ​യി​ല്‍ എ​ത്ര മാ​ര്‍​ക്ക് കി​ട്ടി എ​ന്ന് ഞാ​ന്‍ നോ​ക്കാ​റി​ല്ല. പ​ക്ഷേ ഇ​വി​ടെ ഞാ​ന്‍ ശ​രി​ക്കും ടെ​ന്‍​ഷ​നി​ലാ​യി​രു​ന്നു. കാ​ര​ണം അ​തി​ഥി എ​ന്‍റെ പ്ര​പ്പോ​സ​ലി​നോ​ട് യെ​സ് പ​റ​യു​മോ എ​ന്ന കാ​ര്യ​ത്തി​ല്‍ എ​നി​ക്ക് ആ​ശ​ങ്ക​യു​ണ്ടാ​യി​രു​ന്നു. ഞാ​ന്‍ പാ​സാ​യ ലി​സ്റ്റി​ല്‍ ഇ​ടം​പി​ടി​ക്കു​മോ എ​ന്ന ഭ​യ​മാ​യി​രു​ന്നു എ​നി​ക്കു​ണ്ടാ​യി​രു​ന്ന​തെന്ന് സി​ദ്ധാ​ർ​ഥ് പറഞ്ഞു.

Related posts

Leave a Comment