52 പ​വ​നും വ​ജ്ര​മോ​തി​ര​വും ക​വ​ർ​ന്ന  ഹോം ​നേ​ഴ്സിനെ കുടുക്കി പോലീസ്; സ്വർണം വിറ്റ പണം കൊണ്ട് സ്ഥലം വാങ്ങിയതായി യുവതിയുടെ വെളിപ്പെടുത്തൽ

ചേ​ർ​പ്പ്: 52 പ​വ​നും വ​ജ്ര​മോ​തി​ര​വും പ​ണ​വും ക​വ​ർ​ന്ന കേ​സി​ൽ ഹോം ​നേ​ഴ്സി​നെ ചേ​ർ​പ്പ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കൊ​ല്ലം കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി​നി സൂ​സ​ൻ ആ​ന്‍റ​ണി​യെ (43)യാ​ണ് കൊ​ട്ടാ​ര​ക്ക​ര​യി​ൽ നി​ന്നും ചേ​ർ​പ്പ് എ​സ്ഐ എ​സ്.​ആ​ർ.​സ​നീ​ഷും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്. ചേ​ർ​പ്പ് പാ​ല​യ്ക്ക​ൽ കൈ​ത​ക്കോ​ട്ടു വീ​ട്ടി​ൽ ലോ​ന​പ്പ​ന്‍റെ ഭാ​ര്യ എ​ൽ​സി​യു​ടെ 52 പ​വ​നും ഒ​രു വ​ജ്ര​മോ​തി​ര​വും പ​ന്ത്ര​ണ്ടാ​യി​രം രൂ​പ​യും ക​വ​ർ​ന്ന കേ​സി​ലാ​ണ് അ​റ​സ്റ്റ്.

എ​ൽ​സി​യു​ടെ വീ​ട്ടി​ൽ ഹോം​നേ​ഴ്സാ​യി മാ​ർ​ച്ച് മാ​സ​ത്തി​ലാ​ണ് സൂ​സ​ൻ ആ​ന്‍റ​ണി ജോ​ലി ചെ​യ്തി​രു​ന്ന​തെ​ന്ന് പ​റ​യു​ന്നു. ഇ​തി​നി​ടെ ഗ​ൾ​ഫി​ലേ​ക്ക് എ​ൽ​സി​യും കു​ടും​ബ​വും പോ​യി. പി​ന്നീ​ട് തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് ക​വ​ർ​ച്ച​യെ​ക്കു​റി​ച്ച് അ​റി​ഞ്ഞ​തെ​ന്ന് പ​റ​യു​ന്നു.

മോ​ഷ​ണം പോ​യ 52 പ​വ​നി​ൽ പ​ത്തു പ​വ​ൻ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ബാ​ക്കി സ്വ​ർ​ണം വി​റ്റ് സൂ​സ​ൻ ശാ​സ്താം​കോ​ട്ട​യി​ൽ അ​ഞ്ചേ​കാ​ൽ സെ​ന്‍റ് സ്ഥ​ലം വാ​ങ്ങി​യെ​ന്നാ​ണ് പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി. പ്ര​തി​യെ തെ​ളി​വെ​ടു​പ്പി​നും മ​റ്റു​മാ​യി ഉ​ച്ച​യോ​ടെ കൊ​ണ്ടു​പോ​കും. സി​പി​ഒ ഭ​ര​ത​നു​ണ്ണി, ബാ​ബു​രാ​ജ് എ​ന്നി​വ​രും പ്ര​തി​യെ അ​റ​സ്റ്റു ചെ​യ്ത സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts