സൈ​മ​ണ്‍ ബ്രി​ട്ടോ​യ്ക്ക് അ​ന്ത്യാ​ഞ്ജ​ലി; പൊ​തു​ദ​ർ​ശ​നം നാ​ളെ  എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാളിൽ

കൊ​ച്ചി: അ​ന്ത​രി​ച്ച സി​പി​എം നേ​താ​വും മു​ൻ എം​എ​ൽ​എ​യു​മാ​യ സൈ​മ​ണ്‍ ബ്രി​ട്ടോ​യ്ക്ക് (64) നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി. ഇ​ന്നു രാ​ത്രി​യോ​ടെ കൊ​ച്ചി വ​ടു​ത​ല​യി​ലെ വ​സ​തി​യി​ലെ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഒ​ൻ​പ​തു മു​ത​ൽ 11 വ​രെ വ​സ​തി​യി​ലും തു​ട​ർ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു​വ​രെ എ​റ​ണാ​കു​ളം ടൗ​ണ്‍ ഹാ​ളി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​യ്ക്കും. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു കൊ​ച്ചി​യി​ൽ.

കാ​ന്പ​സ് അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ജീ​വി​ക്കു​ന്ന ര​ക്ത​സാ​ക്ഷി​യാ​യി മൂ​ന്ന​ര പ​തി​റ്റാ​ണ്ട് വീ​ൽ​ചെ​യ​റി​ൽ ക​ഴി​ഞ്ഞു​വ​രി​കേ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്നു ഇ​ന്ന​ലെ വൈ​കി​ട്ട് ആ​റോ​ടെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. യാ​ത്രാ​വി​വ​ര​ണ ഗ്ര​ന്ഥം എ​ഴു​തി​ത്തീ​ർ​ക്കാ​ൻ ക്രി​സ്മ​സ് ദി​ന​ത്തി​ൽ തൃ​ശൂ​രി​ലെ​ത്തു​ക​യും പി​ഡ​ബ്ല്യു​ഡി റെ​സ്റ്റ്ഹൗ​സി​ൽ താ​മ​സി​ച്ചു​വ​രി​ക​യു​മാ​യി​രു​ന്നു.

ക​ടു​ത്ത ശ്വാ​സ​ത​ട​സ​വും നെ​ഞ്ചു​വേ​ദ​ന​യും അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ബ്രി​ട്ടോ​യെ വൈ​കി​ട്ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. 2006-2011 കാ​ല​ഘ​ട്ട​ത്തി​ൽ നി​യ​മ​സ​ഭ​യി​ൽ ആം​ഗ്ലോ ഇ​ന്ത്യ​ൻ പ്ര​തി​നി​ധി​യാ​യി​രു​ന്നു. എ​റ​ണാ​കു​ളം ലോ ​കോ​ള​ജ് വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കേ 1983 ഒ​ക്ടോ​ബ​ർ 14നു ​രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളു​ടെ കു​ത്തേ​റ്റ് അ​ര​യ്ക്കു താ​ഴെ ത​ള​ർ​ന്നു. എ​സ്എ​ഫ്ഐ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു അ​പ്പോ​ൾ.

പി​ന്നീ​ട് വീ​ൽ​ചെ​യ​റി​ൻ​റെ സ​ഹാ​യ​ത്തോ​ടെ​യാ​ണു ക​ഴി​ഞ്ഞു​വ​ന്ന​തെ​ങ്കി​ലും രാ​ഷ്ട്രീ​യ-​സാ​മൂ​ഹ്യ-​സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി​രു​ന്നു. 2015ൽ 138 ​ദി​വ​സം​കൊ​ണ്ട് ഇ​ന്ത്യ മു​ഴു​വ​ൻ സ​ഞ്ച​രി​ച്ചു. നി​ര​വ​ധി നോ​വ​ലു​ക​ൾ എ​ഴു​തി​യി​ട്ടു​ണ്ട്. കേ​ര​ള ഗ്ര​ന്ഥ​ശാ​ലാ സം​ഘം സം​സ്ഥാ​ന പ്ര​തി​നി​ധി, കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി സ്റ്റു​ഡ​ൻ​റ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു. എ​റ​ണാ​കു​ളം വ​ടു​ത​ല​യി​ലെ ക​യം എ​ന്ന വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം.

നി​ക്കോ​ളാ​സ് റോ​ഡ്രി​ഗ്സി​ൻ​റെ​യും ഐ​റി​ൻ റോ​ഡ്രി​ഗ്സി​ൻ​റെ​യും മ​ക​നാ​ണ്. എ​റ​ണാ​കു​ളം സെ​ൻ​റ് ആ​ൽ​ബ​ർ​ട്സ് കോ​ള​ജ്, ബി​ഹാ​റി​ലെ മി​ഥി​ല സ​ർ​വ​ക​ലാ​ശാ​ല, തി​രു​വ​ന​ന്ത​പു​രം ലോ ​അ​ക്കാ​ഡ​മി എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ഠ​നം ന​ട​ത്തി.
ഭാ​ര്യ: സീ​ന ഭാ​സ്ക​ർ. മ​ക​ൾ: ക​യീ​നി​ല (നി​ലാ​വ്).

Related posts