വ​യ​സ് 101 ആ​യി, ഒ​രു​പാ​ടു നേ​രം നി​ൽ​ക്കാ​നൊ​ന്നും വ​യ്യ, എ​ന്നാ​ലും ഞാ​ൻ വ​രും’’ ;  മ​തി​ലി​ന്‍റെ ഭാ​ഗ​മാ​കാൻ ഗൗ​രി​യ​മ്മയും

വ​യ​സ് 101 ആ​യി, ഒ​രു​പാ​ടു നേ​രം നി​ൽ​ക്കാ​നൊ​ന്നും വ​യ്യ, എ​ന്നാ​ലും ഞാ​ൻ വ​രും’’ – വ​നി​താ​മ​തി​ലി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ക്ഷ​ണ​വു​മാ​യി എ​ത്തി​യ മ​ന്ത്രി ജി. ​സു​ധാ​ക​ര​നോ​ട് ആ​ദ്യ കേ​ര​ള മ​ന്ത്രി​സ​ഭ​യി​ലെ ഏ​ക​വ​നി​താ സാ​ന്നി​ധ്യ​മാ​യി​രു​ന്ന കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ വാ​ക്കു​ക​ൾ.

മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ നി​ന്നു​ള്ള നി​ർ​ദേ​ശ​പ്ര​കാ​രം വ​നി​താ മ​തി​ലി​ൽ ജെഎ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗൗ​രി​യ​മ്മ​യു​ടെ സാ​ന്നി​ധ്യം ഉ​റ​പ്പാ​ക്കാ​ൻ നേ​രി​ട്ടു ക്ഷ​ണി​ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ജി. ​സു​ധാ​ക​ര​ൻ. ശ​വ​ക്കോ​ട്ട​പാ​ല​ത്തി​നു വ​ല​തു​ഭാ​ഗ​ത്ത് നി​ൽ​ക്കു​മെ​ന്നാ​ണ് ഗൗ​രി​യ​മ്മ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ർ. നാ​സ​റും മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts