സി​ന്ധു​മോ​ൾ പാ​ർ​ട്ടി​യി​ൽ ഔട്ട്‌, ഫോ​ട്ടോ​യി​ൽ ഇ​ൻ! പേമെ​ന്‍റ് സീ​റ്റ് വി​വാ​ദം പു​ഞ്ചി​രി​കൊ​ണ്ടു നേ​രി​ട്ട്‌ ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബ്

കോ​ട്ട​യം: പേമെ​ന്‍റ് സീ​റ്റ് വി​വാ​ദം പു​ഞ്ചി​രി​കൊ​ണ്ടു നേ​രി​ടു​ക​യാ​ണ് പി​റ​വ​ത്തെ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സ്ഥാ​നാ​ർ​ഥി ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബ്.

സീ​റ്റ് വി​വാ​ദ​വും സി​പി​എ​മ്മി​ൽ​നി​ന്നും പു​റ​ത്താ​ക്കി​യെ​ന്ന വാ​ർ​ത്ത​യും പ്ര​ച​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഇ​ന്ന​ലെ ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബി​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ട് കോ​ട്ട​യ​ത്ത് കേ​ര​ള കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി ഓ​ഫി​സി​ലെ താ​ൽ​ക്കാ​ലി​ക സ്റ്റു​ഡി​യോ​യി​ൽ ന​ട​ന്ന​ത്.

പാ​ർ​ട്ടി​യോ​ട് ആ​ലോ​ചി​ക്കാ​തെ കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സ്ഥാ​നാ​ർ​ഥി ആ​യ​തി​നാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് പു​റ​ത്താ​ക്ക​ലി​നെ​ക്കു​റി​ച്ച് സി​പി​എം പ്രാ​ദേ​ശി​ക വി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം.

എ​ന്നാ​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണ് താ​ൻ പി​റ​വ​ത്ത് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​സ്ഥാ​നാ​ർ​ഥി​യാ​യ​തെ​ന്നാ​ണ് സി​ന്ധു​മോ​ൾ ജേ​ക്ക​ബ് പ​റ​യു​ന്ന​ത്.

സി​ന്ധു​മോ​ൾ ജേ​ക്ക​ബി​നെ സി​പി​എം ഉ​ഴ​വൂ​ർ നോ​ർ​ത്ത് ബ്രാ​ഞ്ച് ക​മ്മി​റ്റി പു​റ​ത്താ​ക്കി​യ വി​വ​രം അ​റി​യി​ല്ലെ​ന്നാ​ണ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി വി.​എ​ൻ. വാ​സ​വ​ന്‍റെ ഭാ​ഷ്യം.

നി​ല​വി​ൽ ഉ​ഴ​വൂ​ർ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റാ​യ ഡോ. ​സി​ന്ധു​മോ​ൾ ജേ​ക്ക​ബി​നെ സി​പി​എ​മ്മി​ൽ​നി​ന്നു പു​റ​ത്താ​ക്കി​യെ​ന്ന നോ​ട്ടീ​സ് പ​തി​ക്കു​ന്പോ​ൾ ഇ​വ​ർ പാ​ലാ​യി​ൽ ജോ​സ് കെ. ​മാ​ണി​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പു ച​ർ​ച്ച​യി​ലാ​യി​രു​ന്നു.

വൈ​കു​ന്നേ​ര​ത്തോ​ടെ പി​റ​വ​ത്ത് എ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ സി​പി​എ​മ്മു​കാ​ർ ത​ന്നെ ഷാ​ളി​ട്ടു സ്വീ​ക​രി​ച്ചു.

14 വ​ർ​ഷ​മാ​യി ബ്രാ​ഞ്ച് ക​മ്മി​റ്റി​യം​ഗ​മാ​യ സി​ന്ധു​മോ​ൾ, ഗ്രാ​മ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്കാ​യി നാ​ലു ത​വ​ണ മ​ത്സ​രി​ച്ചു ജ​യി​ച്ചി​ട്ടു​ള്ള​താ​ണ്. നാ​ലു ത​വ​ണ​യും സ്വ​ത​ന്ത്ര ചി​ഹ്ന​ത്തി​ലാ​യി​രു​ന്നു.

ഹോ​മി​യോ ഡോ​ക്ട​റാ​യ സി​ന്ധു​മോ​ൾ ഉ​ഴ​വൂ​ർ ഡോ. ​ജ​യ്സ് പി. ​ചെ​മ്മ​നാ​ത്തി​ന്‍റെ ഭാ​ര്യ​യാ​ണ്. മ​ക​ൻ കി​ര​ണ്‍ ജെ. ​ചെ​മ്മ​നാ​ത്ത് ഗോ​ഹ​ട്ടി ഐ​ഐ​ടി വി​ദ്യാ​ർ​ഥി​യാ​ണ്.

Related posts

Leave a Comment