400 കോടിയുടെ ബ്രഹ്മാണ്ഡ ചിത്രം സംഘമിത്രയില്‍ നി്ന്ന് ശ്രുതി ഹാസന്‍ പുറത്ത്; കാരണം…

sangha600400 കോടി ബജറ്റില്‍ തമിഴില്‍ നിര്‍മിക്കാനൊരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം സംഘമിത്രയില്‍ നിന്ന് നടി ശ്രുതി ഹാസനെ ഒഴിവാക്കി. സിനിമയുടെ നിര്‍മാതാക്കളായ ശ്രീ തെന്‍ട്രല്‍ ഫിലിംസ് ഔദ്യോഗികമായി വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. കാരണം വ്യക്തമാക്കിയിട്ടില്ല. അപ്രതീക്ഷിതമായി പുറത്തുവന്ന ഈ വാര്‍ത്ത ശ്രുതിയുടെ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

സിനിമയിലെ കേന്ദ്രകഥാപാത്രമായ സംഘമിത്രയെ അവതരിപ്പിക്കാനായിരുന്നു അണിയറപ്രവര്‍ത്തകര്‍ ശ്രുതിയെ തെരഞ്ഞെടുത്തത്. ബാഹുബലി പോലെ രണ്ടുഭാഗങ്ങളില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഔദ്യോഗികപ്രഖ്യാപനം കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നടന്നിരുന്നു. സംവിധായകന്‍ സുന്ദര്‍ സി, എ.ആര്‍ റഹ്മാന്‍, സാബു സിറില്‍ നായിക ശ്രുതി, ആര്യ, ജയം രവി ഉള്‍പ്പടെയുള്ളവര്‍ കാനിലെത്തുകയും ചെയ്തിരുന്നു. എന്നാല്‍ പെട്ടന്നുള്ളൊരു തീരുമാനം എന്തെന്ന് വ്യക്തമല്ല. ശ്രുതിയെവച്ച് ഫസ്റ്റ്‌ലുക്ക് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കിയിരുന്നു.

കൂടാതെ ചിത്രത്തിനായി വാള്‍പയറ്റ് ഉള്‍പ്പടെയുള്ള ആയോധനകലകളും നടി പഠിച്ചു. എഡി എട്ടാം നൂറ്റാണ്ടിലാണ് കഥ നടക്കുന്നത്. സ്വന്തം രാജ്യത്തെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന സംഘമിത്ര എന്ന രാജകുമാരിയുടെ കഥയാണ് ചിത്രം. തമിഴ് ചരിത്രത്തില്‍ ഇതുവരെ ആരും ൈകവയ്ക്കാത്ത മേഖലകളാണ് ചിത്രത്തിലൂടെ തുറന്നുകാട്ടുന്നത്. സിനിമ ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ സ്‌റ്റേജിലാണ്. ശ്രീ തെന്‍ട്രല്‍ ഫിലിംസാണ് നിര്‍മാണം. ബാഹുബലി രണ്ട് വിഎഫ്എക്‌സ് സൂപ്പര്‍വൈസറായിരുന്ന കമലാകണ്ണന്‍ ആണ് സംഘമിത്രയുടെയും വിഎഫ്എക്‌സ് നേതൃത്വം നല്‍കുന്നത്. ബാഹുബലിക്ക് മുകളില്‍ നില്‍ക്കുന്ന ചിത്രമെന്നാണ് സംവിധായകന്‍ സുന്ദര്‍ സി അവകാശപ്പെടുന്നത്.

Related posts