ഏഷ്യൻ കി​രീ​ടം നേ​ടാ​ന്‍ സി​ന്ധു

കു​റ​ച്ചു​നാ​ളാ​യി വ​ഴു​തി മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന കി​രീ​ടം കൈ​പ്പി​ടി​യി​ല്‍ മു​റു​ക്കാ​നാ​യി പി.​വി. സി​ന്ധു ബാ​ഡ്മി​ന്‍റ​ണ്‍ ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​നും ഏ​ഷ്യ​ന്‍ ഗെ​യിം​സി​നു​മി​റ​ങ്ങു​ന്നു. ഈ ​സീ​സ​ണി​ല്‍ ഇതിനോടകം മൂ​ന്നു ഫൈ​ന​ലു​ക​ളി​ല്‍ ഇ​റ​ങ്ങി​യ സി​ന്ധു​വി​ന് നി​രാ​ശ​യാ​യി​രു​ന്നു ഫലം.

ഒ​രു കി​രീ​ടം പോ​ലും നേ​ടാ​നാ​യി​ല്ല. ഈ ​തോ​ല്‍വി​ക​ളൊ​ന്നും ത​ന്‍റെ ധൈ​ര്യ​ത്തെ കെ​ടു​ത്തു​ന്നി​ല്ലെ​ന്നും ലോ​ക ബാ​ഡ്മി​ന്‍റ​ണ്‍ ചാ​മ്പ്യ​ന്‍ഷി​പ്പി​നും ഏ​ഷ്യ​ന്‍ ഗെ​യിം​സി​നും പു​തി​യ തു​ട​ക്ക​ത്തി​നാ​ണ് ഒ​രു​ങ്ങു​ന്ന​തെ​ന്നും താ​രം പ​റ​ഞ്ഞു. 2016 റി​യോ ഒ​ളി​മ്പി​ക്‌​സി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടി​യ​ശേ​ഷം സി​ന്ധു മി​ക​ച്ച ഫോ​മി​ലാ​ണ്. ക​ഴി​ഞ്ഞ വ​ര്‍ഷം ആ​റു ഫൈ​ന​ലി​ല്‍ ക​യ​റി. മൂ​ന്നു കി​രീ​ടം നേ​ടി.

എ​ന്നാ​ല്‍, തുടർന്ന് ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പ്, ഹോ​ങ്കോം​ഗ് ഓ​പ്പ​ണ്‍, ദു​ബാ​യ് സൂ​പ്പ​ര്‍ സീ​രീ​സ് ടൂ​ര്‍ണ​മെ​ന്‍റു​ക​ളി​ലെ ഫൈ​ന​ലു​കളി​ല്‍ പ​രാ​ജ​യ​പ്പെ​ടാ​നാ​യി​രു​ന്നു സി​ന്ധു​വി​ന്‍റെ വി​ധി. ഈ ​വ​ര്‍ഷം ഇ​ന്ത്യ ഓ​പ്പ​ണ്‍, കോ​മ​ണ്‍വെ​ല്‍ത്ത് ഗെ​യിം​സ്, താ​യ്‌​ല​ന്‍ഡ് ഓ​പ്പ​ണ്‍ ഫൈ​ന​ലു​ക​ളി​ലെ​ത്തി​യെ​ങ്കി​ലും കി​രീ​ടം നേ​ടാ​ന്‍ മാ​ത്ര​മാ​യി​ല്ല. തുടർച്ചയായ ഫൈ​ന​ല്‍ തോ​ല്‍വി​ക​ള്‍ക്ക് ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ താ​രം വി​മ​ര്‍ശ​നം നേ​രി​ടേ​ണ്ടി​വ​രു​ക​യും ചെ​യ്തി​രു​ന്നു.

എ​നി​ക്ക​റി​യാം ചി​ല​പ്പോ​ളൊ​ക്കെ ഞാ​ന്‍ ഫൈ​ന​ലു​ക​ളി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്നു​ണ്ടെ​ന്ന്. എ​പ്പോ​ഴും പോ​സി​റ്റീവും നെ​ഗ​റ്റീ​വു​മു​ണ്ട്. ക്വാ​ര്‍ട്ട​ര്‍ ഫൈ​ന​ലി​ലോ സെ​മി ഫൈ​ന​ലി​ലോ ആ​ണ് പ​രാ​ജ​യ​പ്പെ​ടു​ന്ന​തെ​ങ്കി​ല്‍ എ​ന്ത് തെ​റ്റാ​ണ് സം​ഭ​വി​ച്ച​തെ​ന്ന കാ​ര്യ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ല്‍ പ​ഠി​ക്കും. ന​ന്നാ​യി ക​ളി​ച്ചെ​ങ്കി​ലും ഫൈ​ന​ലി​ല്‍ ജ​യി​ക്കാ​തെ​യും പോ​കും- സി​ന്ധു പ​റ​ഞ്ഞു.

ചൈ​ന​യി​ലെ നാം​ഗ്ജിം​ഗി​ല്‍ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കു​ന്ന ലോ​ക ചാ​മ്പ്യ​ന്‍ഷി​പ്പി​നാ​യി ഇ​ന്ത്യ​ന്‍ ടീ​മി​നൊ​പ്പം ശ​നി​യാ​ഴ്ച സി​ന്ധു തി​രി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

സി​ന്ധു​വി​ന് ക്വാ​ര്‍ട്ട​റി​ല്‍ നി​ല​വി​ലെ ചാ​മ്പ്യ​ന്‍ നൊ​സോ​മി ഒ​കഹാ​ര​യെ നേ​രി​ടേ​ണ്ടി​വ​ന്നേക്കാം. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ സി​ന്ധു-​ഒ​കു​ഹാ​ര ലോ​ക​ചാ​മ്പ്യ​ന്‍ഷി​പ്പ് ഫൈ​ന​ല്‍ പോ​രാ​ട്ട​ത്തെ ബാ​ഡ്മി​ന്‍റ​ണി​ലെ ഇ​തി​ഹാ​സ​മ​ത്സ​ര​ങ്ങ​ളി​ലൊ​ന്നാ​യാ​ണ് ക​രു​തു​ന്ന​ത്. 110 മി​നി​റ്റാ​ണ് മ​ത്സ​രം നീ​ണ്ട​ത്.

അടുത്ത മാസം നടക്കുന്ന ഏ​ഷ്യ​ന്‍ ഗെ​യിം​സും പ്ര​യാ​സ​മു​ള്ള​താ​ണെ​ന്നു സി​ന്ധു പ​റ​ഞ്ഞു. ക​രോ​ളി​ന്‍ മാ​രി​ന്‍ ഒ​ഴി​കെ​യു​ള്ള എ​ല്ലാ ഏ​ഷ്യ​ന്‍ ക​ളി​ക്കാ​രും അ​വി​ടെ​യു​ണ്ടാ​കും. അ​തു​കൊ​ണ്ടുത​ന്നെ ആ ​മ​ത്സ​ര​വും കാ​ഠി​ന്യ​മേ​റി​തുതന്നെ- ഒ​ളി​മ്പി​ക് വെ​ള്ളി മെ​ഡ​ല്‍ ജേ​താ​വ് പ​റ​ഞ്ഞു.

Related posts