സിംഗപ്പുരിൽ മയക്കുമരുന്ന് കൈവശം വച്ച വനിതയെ തൂക്കിലേറ്റി; ഒരു വർഷത്തിനിടെ നടന്നത് 15 വധശിക്ഷ

സിം​​​ഗ​​​പ്പു​​​ർ: ഇ​​​രു​​​പ​​​തു വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷം സിം​​​ഗ​​​പ്പു​​​രി​​​ൽ വ​​​നി​​​ത​​​യെ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധേ​​​യ​​​യാക്കി. 30 ഗ്രാം ​​​ഹെ​​​റോ​​​യി​​​ൻ മ​​​യ​​​ക്കു​​​മ​​​രു​​​ന്നു​​​മാ​​​യി 2018ൽ ​​​പി​​​ടി​​​യി​​​ലാ​​​യ ശ്രീ​​​ദേ​​​വി ബി​​​ൻ​​​ഡെ ജ​​​മാ​​​നി എ​​​ന്ന നാ​​​ല്പ​​​ത്ത​​​ഞ്ചു​​​കാ​​​രി​​​യെയാണ് ഇ​​​ന്ന​​​ലെ തൂ​​​ക്കി​​​ലേ​​​റ്റിയത്.

വ​​​ധ​​​ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്ക​​​രു​​​തെ​​​ന്ന് ആം​​​ന​​​സ്റ്റി ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ അ​​​ട​​​ക്ക​​​മു​​​ള്ള മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ സം​​​ഘ​​​ട​​​ന​​​ക​​​ൾ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും സ​​​ർ​​​ക്കാ​​​ർ ചെ​​​വി​​​ക്കൊ​​​ണ്ടി​​​ല്ല. മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് കു​​​റ്റ​​​ങ്ങ​​​ൾ​​​ക്കു വ​​​ധ​​​ശി​​​ക്ഷ ന​​​ല്കു​​​ന്ന സിം​​​ഗ​​​പ്പു​​​ർ സ​​​ർ​​​ക്കാ​​​രി​​​നെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​നം ശ​​​ക്ത​​​മാ​​​യി​​​ട്ടു​​​ണ്ട്.

2022 മാ​​​ർ​​​ച്ചി​​​നു​​​ശേ​​​ഷം വി​​​ദേ​​​ശി​​​ക​​​ള​​​ട​​​ക്കം 15 പേ​​​രാ​​​ണ് മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് കു​​​റ്റ​​​ങ്ങ​​​ൾ​​​ക്കു തൂ​​​ക്കി​​​ലേ​​​റ്റ​​​പ്പെ​​​ട്ട​​​ത്. 50 ഗ്രാം ​​​ഹെ​​​റോ​​​യി​​​നു​​​മാ​​​യി പി​​​ടി​​​യി​​​ലാ​​​യ അ​​​ന്പ​​​ത്തേ​​​ഴു​​​കാ​​​ര​​​ന്‍റെ വ​​ധ​​ശി​​ക്ഷ ന​​ട​​പ്പാ​​ക്കി​​യ​​ത് ബു​​​ധ​​​നാ​​​ഴ്ച​​​യാ​​​ണ്. ഇ​​​തി​​​നു മു​​​ന്പ് സിം​​​ഗ​​​പ്പുരി​​​ൽ വ​​​നി​​​ത​​​യെ വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധേ​​​യ​​​മാ​​​ക്കി​​​യ​​​ത് 2004ലാ​​​ണ്.

Related posts

Leave a Comment