ഗായിക അമൃത സുരേഷ് സിനിമയിലേക്ക് ? പ്രതിസന്ധി ഘട്ടങ്ങളില്‍ കരുത്തായത് കുടുംബത്തിന്റെ പിന്തുണയെന്ന അമൃത; അഭിനയ രംഗത്തേക്കുള്ള ഗായികയുടെ ചുവടുവയ്പ്പിങ്ങനെ…

കേരളത്തില്‍ വലിയ ആരാധകരുള്ള ഗായികയാണ് അമൃത സുരേഷ്.ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയത്. പിന്നീട് നിരവധി സ്റ്റേജ് ഷോകള്‍, സ്വന്തമായ യൂ ട്യൂബ് ചാനല്‍ അങ്ങനെ തന്റേതായ വഴിയിലൂടെ സഞ്ചരിക്കുകയാണ് അമൃത. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്ക് വയ്ക്കാറുണ്ട്.

ഇതിനിടയ്ക്ക് നടന്‍ ബാലയുമായുള്ള വിവാഹമോചനം അമൃതയെ മാനസികമായി തളര്‍ത്തിയിരുന്നു.കഴിഞ്ഞ വര്‍ഷമാണ് താരം വിവാഹമോചിതയാകുന്നത്. പ്രതിസന്ധിഘട്ടങ്ങള്‍ അതിജീവിക്കാന്‍ കരുത്ത് പകര്‍ന്നത് കുടുംബം ആണെന്നും, അനുജത്തി അഭിരാമിയുടെ പിന്തുണ എടുത്തു പറയേണ്ടതാണെന്നും താരം വ്യക്തമാക്കി. അമ്മയെന്ന നിലയില്‍ മകള്‍ പാപ്പുവിനെ കുറിച്ചുള്ള സ്വപ്നങ്ങളും താരം പങ്ക് വച്ചു.

സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും നല്ല റോളുകള്‍ കിട്ടിയാല്‍ ഒരുകൈ നോക്കുമെന്നും അതിന് ആദ്യ പടിയായി വെബ് സീരീസ് ഉടനെ തുടങ്ങുമെന്നും അമൃത വ്യക്തമാക്കി. ലത മങ്കേഷ്‌കറുടെ വലിയ ഫാനാണ് താന്‍. , ലതാജിയുടെ പാട്ടു പാടാന്‍ ഏറെ ഇഷ്ടമാണെന്നും അമൃത പറയുന്നു. മാത്രമല്ല ഫേസ്ബുക്കിലെ ചില കമന്റുകള്‍ വായിച്ച് പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും താരം അഭിമുഖത്തിലൂടെ വ്യക്തമാക്കി. താരത്തിന്റെ സിനിമാ പ്രവേശത്തിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.

Related posts