വാങ്ങിയ പണം തിരികെ തരാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ബ​ന്ദി​യാ​ക്കി;  ഫോ​ട്ടോ​യും വീ​ഡി​യോ​യും പ​ക​ർ​ത്തിയ  ശേഷം പണം തട്ടിയ കേസിലെ മുഖ്യപ്രതി പോലീസ് പിടിയിൽ

കൊ​ടു​ങ്ങ​ല്ലൂ​ർ: ഹ​ണി​ട്രാ​പ്പി​ലൂ​ടെ പ​ണം ത​ട്ടി​യെ​ടു​ത്ത കേ​സി​ലെ പ്ര​ധാ​ന പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ചു വാ​ങ്ങി​യ പ​ണം തി​രി​കെ​ത​രാ​മെ​ന്നു പ​റ​ഞ്ഞ് കൊ​ടു​ങ്ങ​ല്ലൂ​രി​ലെ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി മ​ർ​ദി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ന്ദി​യാ​ക്കി ഫോ​ട്ടോ​യും വീ​ഡി​യോ​യും പ​ക​ർ​ത്തി ഏ​ഴു​ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​ധാ​ന പ്ര​തി ഒ​ല്ലൂ​ർ മ​ര​ത്താ​ക്ക​ര അ​ക്ക​ര​പ്പു​റം വീ​ട്ടി​ൽ നൈ​സ​ണെ(27)​യാ​ണ് കൊ​ടു​ങ്ങ​ല്ലൂ​ർ സി​ഐ പി.​കെ. പ​ത്മ​രാ​ജ​നും സം​ഘ​വും അ​റ​സ്റ്റു​ചെ​യ്ത​ത്.

2018 ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. സ​മാ​ന​മാ​യ സം​ഭ​വ​ത്തി​നി​ര​യാ​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​യു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ര​ണ്ടു യു​വ​തി​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള സം​ഘ​ത്തെ പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റു​ചെ​യ്തി​രു​ന്നു. പി​ന്നീ​ടാ​ണ് തൃ​ശൂ​ർ സ്വ​ദേ​ശി പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

Related posts