പരിചയക്കാരിയെ കാണാന്‍ സിപ്‌സി വേഷംമാറിയെത്തി, പക്ഷേ..! ഒ​ന്ന​ര വ​യ​സു​കാ​രി​യുടെ കൊലപാതകം; അച്ഛനും മു​ത്ത​ശിയും അ​റ​സ്റ്റി​ൽ

കൊ​ച്ചി:​കൊ​ച്ചി​യി​ലെ ലോ​ഡ്ജി ൽ ​ഒ​ന്ന​ര​വ​യ​സു​കാ​രി​യെ ബ​ക്ക​റ്റി​ൽ മു​ക്കി​ക്കൊ​ന്ന കേ​സി​ൽ കു​ട്ടി​യു​ടെ പി​താ​വും പി​തൃ​മാ​താ​വും അ​റ​സ്റ്റി​ൽ.

പി​താ​വ് സ​ജീ​വി​നെ അ​ങ്ക​മാ​ലി​യി​ലെ വീ​ട്ടി​ല്‍​നി​ന്നും മു​ത്ത​ശി സി​പ്സി (52)യെ ​തി​രു​വ​ന​ന്ത​പു​രം ബീ​മാ​പ​ള്ളി പ​രി​സ​ര​ത്തു​നി​ന്നു​മാ​ണ് അ​റ​സ്റ്റു ചെ​യ്ത​ത്.

കു​ട്ടി​യു​ടെ സം​ര​ക്ഷ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​ന് ബാ​ല​നീ​തി നി​യ​മ​പ്ര​കാ​രം ഇ​രു​വ​ർ​ക്കു​മെ​തി​രേ ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സെ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ ര​ണ്ടോ​ടെ​യാ​ണ് നോ​റ മ​രി​യ കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ല്‍ സി​പ്സി​യു​ടെ സു​ഹൃ​ത്തും പ​ള്ളു​രു​ത്തി സ്വ​ദേ​ശി​യു​മാ​യി ജോ​ണ്‍ ബി​നോ​യ് ഡി​ക്രൂ​സി​നെ (28) എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​ന്ന​ലെ വൈ​കി​ട്ടോ​ടെ​യാ​ണ് സ​ജീ​വി​നെ പി​ടി​കൂ​ടി​യ​ത്. കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​നു​ശേ​ഷം സി​പ്സി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു ക​ട​ന്നി​രു​ന്നു.

ഇ​വ​ർ ബീ​മാ​പ​ള്ളി പ​രി​സ​ര​ത്തു​ള്ള​താ​യി വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ന്തു​റ പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സി​പ്സി അ​റ​സ്റ്റി​ലാ​യ​ത്.

ത​ന്‍റെ പ​രി​ച​യ​ക്കാ​രി​യാ​യ പൂ​ന്തു​റ സ്വ​ദേ​ശി​നി​യെ കാ​ണു​ന്ന​തി​നാ​യി സി​പ്സി വേ​ഷം മാ​റി​യാ​ണ് ബീ​മാ​പ​ള്ളി​ക്കു സ​മീ​പ​മെ​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം.

പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ സി​പ്സി പോ​ലീ​സി​നു​നേ​രെ ആ​ക്രോ​ശി​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തി​രു​ന്നു.

പൂ​ന്തു​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത സി​പ്സി​യെ പി​ന്നീ​ട് ത​ന്പാ​നൂ​ർ പോ​ലീ​സി​ന് കൈ​മാ​റി. ഇ​വ​രെ ഉ​ട​ൻ കൊ​ച്ചി പോ​ലീ​സി​ന് കൈ​മാ​റും.

മോ​ഷ​ണം, ല​ഹ​രി​മ​രു​ന്ന് ക​ച്ച​വ​ടം അ​ട​ക്ക​മു​ള്ള കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് സി​പ്സി​യെ​ന്ന് പോ​ലീ​സ് നേ​ര​ത്തേ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

സി​പ്സി​യോ​ടു​ള്ള വൈ​രാ​ഗ്യ​ത്തി​ന്‍റെ പേ​രി​ലാ​ണ് കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് ബി​നോ​യ് പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി.

Related posts

Leave a Comment