ക​ട​ൽ ക​ര​യി​പ്പി​ച്ച​വ​ർ​ക്കി​ട​യി​ൽ  ക​ട​ലോ​ളം സ്നേ​ഹ​വു​മാ​യി സി​സ്റ്റ​ർ​മാ​രും കു​ട്ടി​ക​ളും; തൃ​ശൂ​ർ സി​എം​സി സി​സ്റ്റേ​ഴ്സ് പ്രൊ​വി​ൻ​ഷ്യലിലെ സി​സ്റ്റർമാരും  സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​നി​കളുമാണ് സഹായവുമായെത്തിയത്

‌തൃ​ശൂ​ർ: പു​ഴു​ക്ക​ൾ നി​റ​ഞ്ഞ വീ​ടു​ക​ളി​ലേ​ക്കു മ​ടി​യി​ല്ലാ​തെ സ​ഹാ​യ ഹ​സ്ത​വു​മാ​യി സി​സ്റ്റ​ർ​മാ​രും കു​ട്ടി​ക​ളു​മെ​ത്തി​യ​ത് എ​റി​യാ​ട് ഗ്രാ​മ​വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യി. ക​ട​ൽ​ക്ഷോ​ഭ​ത്തി​ൽ വെ​ള്ള​വും മ​ണ്ണും ക​യ​റി​യ വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കാ​ൻ തൂ​ന്പ​യും മ​റ്റ് ആ​യു​ധ​ങ്ങ​ളും കൈ​യു​റ​ക​ളു​മൊ​ക്കെ​യാ​യാ​ണു പോ​യ​ത്. ഇ​തി​നു പു​റ​മേ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നു​ള്ള ക​ല​ങ്ങ​ളും മ​റ്റു പാ​ത്ര​ങ്ങ​ളു​മെ​ടു​ത്തി​രു​ന്നു.

തൃ​ശൂ​ർ സി​എം​സി സി​സ്റ്റേ​ഴ്സ് പ്രൊ​വി​ൻ​ഷ്യ​ൽ സി​സ്റ്റ​ർ അ​നി​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് തൃ​ശൂ​ർ സെ​ന്‍റ് മേ​രീ​സ് കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് വി​ദ്യാ​ർ​ഥി​നി​ക​ൾ എ​റി​യാ​ടെ​ത്തി​യ​ത്. പ​ല വീ​ടു​ക​ളി​ലെ​യും വ​സ്ത്ര​ങ്ങ​ളും മ​റ്റു​മെ​ടു​ത്തു മാ​റ്റു​ന്പോ​ൾ തൊ​ങ്ങ​ൻ​പു​ഴു​ക്ക​ൾ നി​റ​ഞ്ഞി​രു​ന്നു​വെ​ന്ന് സി​സ്റ്റ​ർ ഡോ. ​കാ​ർ​മ​ൽ പ​റ​ഞ്ഞു.

ഒ​ട്ടുമി​ക്ക വീ​ടു​ക​ളി​ലും വെ​ള്ള​വും മ​ണ്ണും നി​റ​ഞ്ഞ​തോ​ടെ പു​ഴു​ക്ക​ളും നി​റ​ഞ്ഞ​ത് ആ​ളു​ക​ൾ​ക്ക് താ​മ​സി​ക്കാ​ൻ പോ​ലും പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ണ്ടാ​ക്കി​യി​ട്ടു​ള്ള​ത്. വീ​ടു​ക​ൾ വൃ​ത്തി​യാ​ക്കു​ക മാ​ത്ര​മ​ല്ല പ​രി​ക്കേ​റ്റ കു​ട്ടി​ക​ളെ​യും വ​ലി​യ​വ​ർ​ക്കു​മൊ​ക്കെ ശു​ശ്രൂ​ഷ ന​ൽ​കി മ​രു​ന്നു ന​ൽ​കാ​നും മ​റ​ന്നി​ല്ല.

കു​ട്ടി​ക​ളു​ടെ യൂ​ണി​ഫോ​മു​ക​ളും ബു​ക്കു​ക​ളും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​മൊ​ക്കെ ഒ​ഴു​കിപ്പോയ​ത് ഇ​വ​രെ ദുഃ​ഖ​ത്തി​ലാ​ഴ്ത്തി​യി​രി​ക്ക​യാ​ണ്. വി​വി​ധ തു​റ​ക​ളി​ലു​ള്ള​വ​ർ സ​ഹാ​യ​ത്തി​നെ​ത്തു​ന്നു​ണ്ടെ​ങ്കി​ലും ക​ട​ൽ വീ​ണ്ടും ച​തി​ക്കു​മോ​യെ​ന്ന ഭീ​തി ഇ​വ​രെ വി​ട്ടു​മീ​റു​ന്നി​ല്ലെ​ന്ന് സി​സ്റ്റ​ർ ഡോ. ​കാ​ർ​മ​ൽ പ​റ​ഞ്ഞു. വ​സ്ത്ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു വ​സ്ത്ര​ങ്ങ​ളും സം​ഘം ന​ൽ​കി. തൃ​ശൂ​ർ നി​ർ​മ​ല പ്രൊ​വി​ൻ​സാ​ണ് വേ​ണ്ട സാ​ന്പ​ത്തി​ക സ​ഹാ​യം ചെ​യ്ത​ത്.

ഇ​തു​വ​രെ ആ​രും ക​ട​ന്നു ചെ​ല്ലാ​ത്ത ഗ്രാ​മ​ത്തി​ലെ വീ​ടു​ക​ളി​ലേ​ക്കാ​ണു സം​ഘം എ​ത്തി​യ​ത്. വീ​ടു​ക​ളും പ​രി​സ​ര​വും വൃ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം രാ​ത്രി​യോ​ടെ​യാ​ണു മ​ട​ങ്ങി​യ​ത്. സി​സ്റ്റ​ർ​മാ​രാ​യ ഡോ. ​കാ​ർ​മ​ൽ, ല​യ, എ​യ്ഞ്ച​ൽ മേ​രി, റീ​റ്റ ഗ്രെ​യ്സ്, എ​വ്‌ലിൻ എ​ന്നി​വ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Related posts