56 ചോദ്യങ്ങൾ? ശിവശങ്കറിന്‍റെ ഭാവി ഉത്തരത്തിൽ..! ചോദ്യം ചെയ്യൽ കഴിഞ്ഞാൽ അറസ്റ്റോ? ചില രാഷ്ട്രീയ കേന്ദ്രങ്ങളുടെയും ഭാവി…

കൊ​ച്ചി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​നെ കൊ​ച്ചി എ​ന്‍​ഐ​എ ഓ​ഫീ​സി​ല്‍ ചോ​ദ്യം ചെ​യ്യു​ന്നു.

56 ചോ​ദ്യ​ങ്ങ​ളു​ള്ള ചോ​ദ്യാ​വ​ലി എ​ന്‍​ഐ​എ ത​യാ​റാ​ക്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് അ​റി​യു​ന്ന​ത്. ഇ​തി​ന് ശി​വ​ശ​ങ്ക​ർ ന​ൽ​കു​ന്ന ഉ​ത്ത​ര​ങ്ങ​ളാ​കും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​വി തീ​രു​മാ​നി​ക്കു​ക. ചോ​ദ്യം ചെ​യ്യ​ല്‍ വീ​ഡി​യോ​യി​ല്‍ പ​ക​ര്‍​ത്തും.

ശി​വ​ശ​ങ്ക​റി​നെ ചോ​ദ്യം ചെ​യ്തു വി​ട്ട​യ​യ്ക്കു​മോ, അ​തോ അ​റ​സ്റ്റു​ണ്ടാ​കു​മോ തു​ട​ങ്ങി​യ അ​ഭ്യൂ​ഹ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​ത്. ഇ​ന്ന് രാ​വി​ലെ 10 ഓ​ടെ​യാ​ണ് എ​ന്‍​ഐ​എ​യു​ടെ ര​ണ്ടാം​ഘ​ട്ട ചോ​ദ്യം ചെ​യ്യ​ല്‍ ആ​രം​ഭി​ച്ച​ത്.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച തി​രു​വ​ന​ന്ത​പു​രം പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് ക്ല​ബി​ല്‍ അ​ഞ്ച് മ​ണി​ക്കൂ​റോ​ളം ശി​വ​ശ​ങ്ക​റെ അ​ന്വേ​ഷ​ണ​സം​ഘം ചോ​ദ്യം ചെ​യ്തി​രു​ന്നു. ഇ​തി​ല്‍ തൃ​പ്തി വ​രാ​ത്ത എ​ന്‍​ഐ​എ ഇ​ന്ന് രാ​വി​ലെ ചോ​ദ്യം ചെ​യ്യ​ലി​ന് കൊ​ച്ചി ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് ശി​വ​ശ​ങ്ക​റി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

പു​ല​ര്‍​ച്ചെ നാ​ലോ​ടെ​യാ​ണ് അ​ദ്ദേഹം കൊ​ച്ചി​യി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. രാ​വി​ലെ ഒ​മ്പ​തോ​ടെ എ​റ​ണാ​കു​ളം ജി​ല്ലാ അ​തി​ര്‍​ത്തി ക​ട​ന്ന അദ്ദേ​ഹ​ത്തി​ന് കു​മ്പ​ളം മു​ത​ല്‍ പോ​ലീ​സ് അ​ക​മ്പ​ടി​യോ​ടെ​യാ​ണ് എ​ന്‍​ഐ​എ ഓ​ഫീ​സി​ലേ​ക്കെ​ത്തി​ച്ച​ത്. 9.30 ഓ​ടെ ക​ട​വ​ന്ത്ര​യി​ലെ എ​ന്‍​ഐ​എ ഓ​ഫീ​സി​ലെ​ത്തി​യ അദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല.

എ​ന്‍​ഐ​എ കൊ​ച്ചി ഓ​ഫീ​സി​ലെ പ്ര​ത്യേ​ക മു​റി​യി​ലാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍. അ​ന്വേ​ഷ​ണ സം​ഘ​ത്തോ​ടൊ​പ്പം ഡ​ല്‍​ഹി, ഹൈ​ദ​രാ​ബാ​ദ് യൂ​ണി​റ്റു​ക​ളി​ല്‍ നി​ന്നു​ള്ള വി​ദ​ഗ്ധര​ായ ഉ​ദ്യോ​ഗ​സ്ഥ​രും ചോ​ദ്യം ചെ​യ്യ​ലി​നു​ണ്ടാ​കും. ഇ​തി​നാ​യി എ​ന്‍​ഐ​എ പ്ര​ത്യേ​ക സം​ഘം ഇ​ന്ന​ലെ​യോ​ടെ ത​ന്നെ കൊ​ച്ചി​യി​ലെ​ത്തി​യി​രു​ന്നു.

സ്വ​ര്‍​ണ​ക്ക​ട​ത്ത​തി​ന് ശി​വ​ശ​ങ്ക​റി​ന് പ​ങ്കു​ണ്ടോ, കേ​സി​ലെ പ്ര​തി​ക​ളു​മാ​യു​ള്ള ബ​ന്ധം, ഫ്‌​ളാ​റ്റി​ല്‍ ന​ട​ന്ന ഗൂ​ഢാ​ലോ​ച​ന, പ്ര​തി​ക​ള്‍​ക്ക് ചെ​യ്തു​കൊ​ടു​ത്ത സ​ഹാ​യം എ​ന്നീ കാ​ര്യ​ങ്ങ​ളാ​ണ് ര​ണ്ടാം ഘ​ട്ട ചോ​ദ്യം ചെ​യ്യ​ലി​ല്‍ എ​ന്‍​ഐ​എ പ്ര​ധാ​ന​മാ​യും ചോ​ദി​ച്ച​റി​യു​ക.

എ​ന്‍​ഐ​എ​യ്ക്കും ക​സ്റ്റം​സി​നും ശി​വ​ശ​ങ്ക​ര്‍ ന​ല്‍​കി​യ മൊ​ഴി​ക​ള്‍ ത​മ്മി​ല്‍ വൈ​രു​ധ്യ​ങ്ങ​ളു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ലും വി​ശ​ദീ​ക​ര​ണം തേ​ടും. ചി​ല ഫോ​ണ്‍​കോ​ളു​ക​ളു​ടെ​യും ദൃ​ശ്യ​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ സ​ഹി​ത​മാ​ണ് ചോ​ദ്യം ചെ​യ്യ​ല്‍.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ല്‍ പി​ടി​യി​ലാ​യ​വ​രു​മാ​യി ശി​വ​ശ​ങ്ക​റി​ന് അ​ടു​ത്ത ബ​ന്ധ​മു​ണ്ടാ​യി​രു​ന്ന​താ​യി നി​ല​വി​ല്‍ പി​ടി​യി​ലാ​യ പ്ര​തി​ക​ള്‍ ത​ന്നെ അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വ്യാ​ഴാ​ഴ്ച ചോ​ദ്യം ചെ​യ്ത​ത്.

കേ​സി​ല്‍ എ​ന്‍​ഐ​എ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ള്ള പ്ര​ധാ​ന പ്ര​തി​ക​ളാ​യ സ്വ​പ്ന​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കും സ്വ​ര്‍​ണക്ക​ള്ള​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ത​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നാ​ണ് വ്യാ​ഴാ​ഴ്ച ചോ​ദ്യം ചെ​യ്യ​ലി​ല്‍ ശി​വ​ശ​ങ്ക​ർ ‍ മൊ​ഴി​ന​ല്‍​കി​യി​ട്ടു​ള്ള​ത്. സ്വ​പ്ന​യാ​ണ് സ​രി​ത്തി​നെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.

ഇ​വ​രു​മാ​യി ത​നി​ക്ക് സൗ​ഹൃ​ദം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​വ​രു​ടെ ബി​സി​ന​സി​നെക്കു​റി​ച്ചോ മ​റ്റ് ഇ​ട​പാ​ടു​ക​ളെ ക്കുറി​ച്ചോ അ​റി​വു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ശി​വ​ശ​ങ്ക​ര്‍ മൊ​ഴി ന​ല്‍​കി​യെ​ന്നാ​ണ് സൂ​ച​ന​ക​ള്‍.

Related posts

Leave a Comment