വാ​ക്കു ത​ർ​ക്ക​ത്തി​നി​ടെ യു​വാ​വി​നെ ഗ്ലാ​സ് ഷീ​റ്റി​ലേ​ക്ക് ത​ള്ളി​യി​ട്ടു; വ​യ​റ്റി​ൽ ഗ്ലാ​സ് തു​ള​ച്ചു ക​യ​റി യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം; നാ​ല് പ്ര​തി​ക​ൾ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ന​രു​വാ​മൂ​ട്ടി​ൽ പ​തി​നേ​ഴു​കാ​ര​ൻ ശി​വ​സൂ​ര്യ​യു​ടെ ദാ​രു​ണ​മ​ര​ണ​ത്തി​ൽ നാ​ല് പ്ര​തി​ക​ൾ പി​ടി​യി​ൽ. ഒ​ന്നാം പ്ര​തി പ​ള്ളി​ച്ച​ല്‍ സ്വ​ദേ​ശി അ​ജി​ത്(21), ര​ണ്ടാം​പ്ര​തി പ​ള്ളി​ച്ച​ല്‍ പാ​രൂ​ര്‍​ക്കു​ഴി സ്വ​ദേ​ശി കാ​ര്‍​ത്തി​കേ​യ​ന്‍(21), മൂ​ന്നാം​പ്ര​തി മു​ട​വൂ​ര്‍​പാ​റ സ്വ​ദേ​ശി പ്രി​യ​ദ​ര്‍​ശ​ന്‍(20), നാ​ലാം​പ്ര​തി പ​ള്ളി​ച്ച​ല്‍ സ്വ​ദേ​ശി ആ​രോ​മ​ല്‍(21) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഒ​ന്ന​ര വ​ർ​ഷം മു​ൻ​പ് ട​ർ​ഫി​ൽ വെ​ച്ച് പ്ര​തി​ക​ളു​മാ​യി ശി​വ​സൂ​ര്യ​യ്ക്കു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് പ്ര​തി​ക​ൾ ന​ൽ​കി​യ മൊ​ഴി. ക​ഴി​ഞ്ഞ ദി​വ​സം ന​രു​വാ​മൂ​ട്ടി​ലെ ഒ​രു ടെ​ക്സ്റ്റൈ​ൽ ഷോ​പ്പി​ന് മു​ന്നി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ശി​വ​സൂ​ര്യ​യു​ടെ അ​ടു​ത്തെ​ത്തി​യ പ്ര​തി​ക​ൾ പ​ഴ​യ ത​ർ​ക്ക​ത്തെ​ച്ചൊ​ല്ലി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​ൽ പ്ര​തി​ക​ൾ ശി​വ​സൂ​ര്യ​യെ ടെ​ക്സ്റ്റൈ​ൽ ഷോ​പ്പി​ന്‍റെ ഗ്ലാ​സ് ഷീ​റ്റി​ലേ​ക്ക് ബ​ല​മാ​യി ത​ള്ളി​യി​ട്ടു.ത​ക​ർ​ന്നു​പോ​യ ചി​ല്ലു​ക​ൾ ശി​വ​സൂ​ര്യ​യു​ടെ വ​യ​റ്റി​ലേ​ക്ക് ആ​ഴ​ത്തി​ൽ തു​ള​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ശി​വ​സൂ​ര്യ​യെ പ്ര​തി​ക​ൾ ത​ന്നെ​യാ​ണ് ബൈ​ക്കി​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ലെ​ത്തും മു​മ്പേ മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു.

Related posts

Leave a Comment