ഒ​രു കി​ലോ വ​റു​ത്ത വെ​ണ്ട​യ്ക്ക​ക്ക് വി​ല 7,250 രൂ​പ​യോ? അ​മേ​രി​ക്ക​യി​ൽ വെ​ണ്ട​യ്ക്ക​യാ​ണ് താ​ര​മെ​ന്ന് യു​വാ​വ്; വീ​ഡി​യോ കാ​ണാം

ഇ​ന്ത്യ​ക്കാ​രു​ടെ വെ​ണ്ട​യ്ക്ക അ​മേ​രി​ക്ക​യി​ലെ​ത്തി​യ​പ്പോ​ൾ ഹൈ ​ഡി​മാ​ന്‍റ്. ലു​ക്കും വി​ല​യും മാ​റി ‘പ്രീ​മി​യം സ്നാ​ക്കു​മാ​യി’. അ​മേ​രി​ക്ക​യി​ലെ ഒ​രു സൂ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ മ​സാ​ല ചേ​ർ​ത്ത് വെ​ണ്ട​യ്ക്ക​യെ വ​റു​ത്ത് ചെ​റി​യ പാ​യ്ക്ക​റ്റി​ലാ​ക്കി വ​ൻ വി​ല​യ്ക്ക് വി​ൽ​ക്കു​ക​യാ​ണ് ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ ആ​ശി​ഷ് അ​ഹൂ​ജ എ​ന്ന യു​വാ​വ്. . 85 ഗ്രാം ​മാ​ത്രം തൂ​ക്ക​മു​ള്ള വെ​ണ്ട​യ്ക്കാ സ്നാ​ക്ക് പാ​ക്ക​റ്റി​ന് 6.50 യു​എ​സ് ഡോ​ള​റാ​ണ് വി​ല. അ​താ​യ​ത് ഇ​ന്ത്യ​ൻ രൂ​പ​യി​ൽ ഏ​ക​ദേ​ശം 600 രൂ​പ​യോ​ളം വ​രു​മെ​ന്ന​താ​ണ് അ​തി​ശ​യം. ഒ​രു കി​ലോ​ഗ്രാം വെ​ണ്ട​യ്ക്കാ സ്നാ​ക്ക് വാ​ങ്ങ​ണ​മെ​ങ്കി​ൽ ഏ​ക​ദേ​ശം 7,250 രൂ​പ ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് സാ​രം.

അ​മേ​രി​ക്ക​യി​ൽ വെ​ണ്ട​യ്ക്ക അ​ധി​കം വി​ള​യാ​ത്ത​ത് കൊ​ണ്ടാ​കാം ഈ ​അ​മി​ത വി​ല​യെ​ന്ന് ആ​ശി​ഷ് പ​റ​യു​ന്നു. “സ​ത്യം പ​റ​യൂ, 7,200 രൂ​പ​യ്ക്ക് വെ​ണ്ട​യ്ക്ക വാ​ങ്ങു​മോ അ​തോ അ​ത്ര​യും പൈ​സ​യ്ക്ക് ഫ്രി​ഡ്ജ് നി​റ​യെ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​മോ? ഇ​ന്ത്യ​യി​ൽ ഇ​ത് വെ​റു​മൊ​രു സാ​ധാ​ര​ണ സ​ബ്ജി​യാ​ണ്. എ​ന്നാ​ൽ, അ​മേ​രി​ക്ക​യി​ൽ ഇ​തി​നെ വ​റു​ത്ത് പാ​ക്ക​റ്റി​ലാ​ക്കി​യ​പ്പോ​ൾ ഇ​തൊ​രു ആ​ഡം​ബ​ര സ്നാ​ക്ക്സാ​യി മാ​റി,” എ​ന്ന കു​റി​പ്പോ​ടെ ആ​ശി​ഷ് ഇ​തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ചു.

 

 

Related posts

Leave a Comment