കൊ​ല്ലം വാ​ടി​യി​ൽ വ​ള്ളം മ​റി​ഞ്ഞു ! ആ​റ് തൊ​ഴി​ലാ​ളി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

കൊ​ല്ലം: വാ​ടി​യി​ൽ നി​ന്ന് മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​യ വ​ള്ളം ക​ന​ത്ത കാ​റ്റി​ലും തി​ര​യി​ലും പെ​ട്ട് മ​റി​ഞ്ഞു. വ​ള്ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​റ് തൊ​ഴി​ലാ​ളി​ക​ളെ​യും മ​റ്റ് വ​ള്ള​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ ര​ക്ഷ​പ്പെ​ടു​ത്തി.


റോ​ബി​ൻ എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഗി​ഫ്റ്റ് ഒ​ഫ് ഗോ​ഡ് എ​ന്ന വ​ള്ള​മാ​ണ് ഇ​ന്ന് പു​ല​ർ​ച്ചെ നാ​ലോ​ടെ തി​രു​മു​ല്ല​വാ​രം തോ​പ്പ് ഭാ​ഗ​ത്ത് വ​ച്ച് ക​ന​ത്ത തി​ര​യി​ലും കാ​റ്റി​ലും പെ​ട്ട് മ​റി​ഞ്ഞ​ത്.


വി​വ​രം അ​റി​ഞ്ഞ് കോ​സ്റ്റ​ൽ പോ​ലീ​സും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ് മെ​ന്‍റും സ്ഥ​ല​ത്ത് എ​ത്തി. മ​റി​ഞ്ഞ വ​ള്ളം രാ​വി​ലെ ഒ​മ്പ​തോ​ടെ ക​ര​യ്ക്ക് എ​ത്തി​ച്ചു.

Related posts

Leave a Comment