മകളുടെ കുടുംബജീവിതത്തില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കു കാരണം സിയാദ്! അര്‍ദ്ധരാത്രി വീട്ടമ്മയെ കാണാനെത്തിയ യുവാവ് കുത്തേറ്റു മരിച്ച കേസില്‍ പ്രതിയുടെ മൊഴി

തൊ​ടു​പു​ഴ: വി​വാ​ഹി​ത​യാ​യ യു​വ​തി​യെ രാ​ത്രി കാ​ണാ​നെ​ത്തി​യ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​തി​യു​മാ​യി പോ​ലീ​സ് തെ​ളി​വെ​ടു​പ്പു ന​ട​ത്തി. തൊ​ടു​പു​ഴ വെ​ങ്ങ​ല്ലൂ​ർ അ​ച്ച​ൻ​ക​വ​ല പു​ളി​യ്ക്ക​ൽ സി​യാ​ദ് (കോ​ക്ക​ർ-34) മ​രി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ വെ​ങ്ങ​ല്ലൂ​ർ വ​രാ​ര​പ്പി​ള്ളി​ൽ സി​ദ്ദി​ഖി​നെ (51) യു​മാ​യി തൊ​ടു​പു​ഴ സി​ഐ സ​ജീ​വ് ചെ​റി​യാ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പോ​ലീ​സ് സം​ഘം തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യ​ത്. കു​ത്താ​നു​പ​യോ​ഗി​ച്ച ക​ത്തി​ പ്ര​തി​യു​ടെ വീ​ട്ടി​ൽനി​ന്നു പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

യു​വ​തി​യു​ടെ പി​താ​വാ​ണ് പി​ടി​യി​ലാ​യ സി​ദ്ദി​ഖ്. സി​യാ​ദി​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം സ്ഥ​ല​ത്തു നി​ന്നും ര​ക്ഷ​പ്പെ​ട്ട സി​ദ്ദി​ഖി​നെ ഇ​ന്ന​ലെ വൈ​കു​ന്നേ​രം കോ​ട്ട​യ​ത്തു നി​ന്നും തൊ​ടു​പു​ഴ​യി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ കോ​ലാ​നി​യി​ൽ വ​ച്ചാ​ണ് പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി യു​വ​തി​യു​മാ​യു​ള്ള ബ​ന്ധ​ത്തെ​ച്ചൊ​ല്ലി​യു​ണ്ടാ​യ ത​ർ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് സി​യാ​ദ് കു​ത്തേ​റ്റ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ മ​റ്റാ​രും ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും താ​ൻ ത​ന്നെ​യാ​ണ് കൊ​ല ന​ട​ത്തി​യ​തെ​ന്നും സി​ദ്ദി​ഖ് പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. മ​ക​ളു​ടെ കു​ടും​ബ​ജീ​വി​ത​ത്തി​ൽ ഉ​ണ്ടാ​കു​ന്ന പ്ര​ശ്ന​ങ്ങ​ൾ​ക്കു കാ​ര​ണം സി​യാ​ദാ​യ​തി​നാ​ലാ​ണ് കൊ​ല​പ്പെ​ടു​ത്തേ​ണ്ടി വ​ന്ന​തെ​ന്നും ഇ​യാ​ൾ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് സി​യാ​ദും സി​ദ്ദി​ക്കും ത​മ്മി​ൽ മു​ൻ​പും പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വ സ്ഥ​ല​ത്തും പ്ര​തി​യു​ടെ വീ​ട്ടി​ലു​മാ​ണ് തെ​ളി​വെ​ടു​ത്ത​ത്. സി​ദ്ദി​ഖി​ന്‍റെ മ​ക​ളു​മാ​യി സൗ​ഹൃ​ദം പു​ല​ർ​ത്തി​യി​രു​ന്ന സി​യാ​ദ് വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ൽ ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യ​താ​ണ് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കി​യ​ത്. ഇ​യാ​ൾ വീ​ട്ടി​ലെ​ത്തി​യ​തോ​ടെ ഭ​ർ​ത്താ​വും സി​യാ​ദും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഭ​ർ​ത്താ​വ് ഈ ​വി​വ​രം സി​ദ്ദി​ഖിനെ അ​റി​യി​ച്ചു.

ഇ​തി​നി​ടെ സി​ദ്ദി​ക്കും സി​യാ​ദും ത​മ്മി​ൽ ക​ണ്ടു​മു​ട്ടു​ക​യും വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷ​വു​മു​ണ്ടാ​വു​ക​യു​മാ​യി​രു​ന്നു പി​ന്നീ​ട് വെ​ങ്ങ​ല്ലൂ​ർ മു​സ്‌ലിം പ​ള്ളി​ക്കു സ​മീ​പ​ത്ത് വ​ച്ച് സി​യാ​ദും സി​ദ്ദി​ഖു​മാ​യി ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ലാ​ണ് സി​യാ​ദ് കൊ​ല്ല​പ്പെ​ട്ട​ത്. സി​ദ്ദി​ഖി​നെ തെ​ളി​വെ​ടു​പ്പു പൂ​ർ​ത്തി​യാ​ക്കി ഇ​ന്ന​ലെ രാ​ത്രി​യോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Related posts