ഭാ​ര്യ​യെ ജോ​ലി​യി​ൽ നി​ന്ന് പി​രി​ച്ചു​വി​ട്ടു: സ​ലൂ​ൺ ഉ​ട​മ​യെ കൂ​ട്ടാ​ളി​ക​ളു​മാ​യെ​ത്തി ത​ല്ലി​ച്ച​ത​ച്ച് അ​വ​ശ​നാ​ക്കി ഭ​ർ​ത്താ​വ്; വൈ​റ​ലാ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ

ഭാ​ര്യ​യെ സ​ലൂ​ണി​ലെ ജോ​ലി​യി​ൽ നി​ന്നും പി​രി​ച്ച് വി​ട്ട​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഭ​ർ​ത്താ​വ് സ്ഥാ​പ​ന​ത്തി​ലെ​ത്തി സ​ലൂ​ൺ അ​ടി​ച്ച് ത​ക​ർ​ക്കു​ക​യും ഉ​ട​മ​സ്ഥ​നെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യും ചെ​യ്തു. വ​ട​ക്ക​ൻ ബെം​ഗ​ളൂ​രു​വി​ലെ അ​വ​ല​ഹ​ള്ളി​യി​ലു​ള്ള ‘സ്കി​ൻ ഷൈ​ൻ യൂ​ണി​സെ​ക്സ് സ​ലൂ​ണി​ൽ’​ആ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ സ​ലൂ​ൺ ഉ​ട​മ മോ​ഹ​ൻ കു​മാ​റി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

സു​ഷ​മ​യെ ജോ​ലി​യി​ൽ നി​ന്നും മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പി പി​രി​ച്ചു വി​ട്ടി​രു​ന്നു. അ​തി​ന്‍റെ ദേ​ഷ്യ​ത്തി​ൽ സു​ഷ​മ​യു​ടെ ഭ​ർ​ത്താ​വ് മോ​ഹ​ൻ​കു​മാ​റി​നെ പ​ല ത​വ​ണ ഫോ​ണി​ൽ വി​ളി​ച്ച് അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യു​മൊ​ക്കെ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ അ​തൊ​ന്നും അ​ത്ര കാ​ര്യ​മാ​യി മോ​ഹ​ൻ എ​ടു​ത്തി​രു​ന്നി​ല്ല. പി​ന്നീ​ട് പോ​ക​പ്പോ​കെ ഭീ​ഷ​ണി ക​ടു​പ്പി​ക്കു​ക​യും ശ​നി​യാ​ഴ്ച യു​വ​തി​യും അ​വ​രു​ടെ ഭ​ർ​ത്താ​വും അ​യാ​ളു​ടെ കൂ​ട്ടു​കാ​രും ചേ​ർ​ന്ന് സ​ലൂ​ണി​ൽ എ​ത്തു​ക​യും മോ​ഹ​നെ മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​ണ്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ല​ഹ​ള്ളി പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രി​ക്ക​യാ​ണ്. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഒ​ളി​വി​ൽ പോ​യ പ്ര​തി​ക​ൾ​ക്കാ​യി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​താ​യും പോ​ലീ​സ് പ​റ​യു​ന്നു.

Related posts

Leave a Comment