ഭൂ​രി​പ​ക്ഷ പ്ര​വ​ച​ന​ച​ല​ഞ്ച്: യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രേ കേ​സെ​ടു​ത്ത് കാ​യം​കു​ളം പോ​ലീ​സ്

കാ​യം​കു​ളം: നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ൽ കാ​യം​കു​ളം നി​യോ​ജ​കമ​ണ്ഡ​ലം യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി എം. ​ലി​ജു​വി​ന്‍റെ ഭൂ​രി​പ​ക്ഷം പ്ര​വ​ചി​ക്കു​ന്ന​വ​ർ​ക്കു പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ച യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വി​നെ​തി​രേ കാ​യം​കു​ളം പോ​ലീ​സ് കേ​സെ​ടു​ത്തു.

കാ​യം​കു​ളം സ്വ​ദേ​ശി​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ ആ​കാ​ശ് ത​ഴ​യ​ശേരി​ക്കെ​തി​രെ​യാ​ണ് നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

കാ​യം​കു​ളം നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എം. ​ലി​ജു​വി​ന്‍റെ ഭൂ​രി​പ​ക്ഷം കൃ​ത്യ​മാ​യി പ്ര​വ​ചി​ക്കു​ന്ന​വ​ർ​ക്ക് 10,001 രൂ​പ പാ​രി​തോ​ഷി​കം ന​ൽ​കു​മെ​ന്നാ​യി​രു​ന്നു​ സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ആ​കാ​ശി​ന്‍റെ പ്ര​വ​ച​ന ച​ല​ഞ്ചി​ലൂ​ടെ​യു​ള്ള വാ​ഗ്ദാ​നം.

Related posts

Leave a Comment