പൊ​ള്ളു​ന്ന ചൂ​ടി​ൽ തൊ​ഴി​ൽ സ​മ​യ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബാ​ധ​ക​മാകുന്നില്ല; വ​ട​ക്ക​ഞ്ചേ​രിയിൽ നിന്നൊരു പൊള്ളുന്ന കാഴ്ച

വ​ട​ക്ക​ഞ്ചേ​രി: പൊ​ള്ളു​ന്ന ചൂ​ടി​ൽ തൊ​ഴി​ൽ​വ​കു​പ്പി​ന്‍റെ തൊ​ഴി​ൽ സ​മ​യ ക്ര​മീ​ക​ര​ണ​മൊ​ന്നും പാ​വം അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ബാ​ധ​ക​മാ​കു​ന്നി​ല്ല. വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വ​ർ. ന​ട്ടു​ച്ച​യ്ക്കും കാ​ക്ക​ത​ണ​ൽ​പോ​ലു​മി ല്ലാ​തെ പൊ​രി​വെ​യി​ല​ത്താ​ണ് സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള ഈ ​അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ തൊ​ഴി​ലെ​ടു​ക്കു​ന്ന​ത്. അ​തും പൊ​ടി​നി​റ​യു​ന്ന മ​ണ്ണി​ലും പാ​റ​പൊ​ടി​യി​ലും.

ചി​ല ദി​വ​സ​ങ്ങ​ളി​ൽ പി​ഞ്ചു​കു​ട്ടി​ക​ളു​മാ​യാ​ണ് ഇ​വ​ർ തൊ​ഴി​ലി​നെ​ത്തു​ന്ന​ത്.പ​ക​ൽ​സ​മ​യം 12 മു​ത​ൽ മു​ന്നു​വ​രെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വി​ശ്ര​മ​സ​മ​യ​മാ​യി തൊ​ഴി​ൽ​വ​കു​പ്പ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും നി​ർ​ദേ​ശ​ങ്ങ​ളൊ​ന്നും ഇ​വ​ർ​ക്ക് ബാ​ധ​ക​മ​ല്ലെ​ന്ന മ​ട്ടി​ലാ​ണ് ക​രാ​ർ ക​ന്പ​നി ഇ​വ​രെ​കൊ​ണ്ട് തൊ​ഴി​ലെ​ടു​പ്പി​ക്കു​ന്ന​ത്.

ഉ​ച്ച​സ​മ​യ​ത്ത് തൊ​ഴി​ലാ​ളി​ക​ളെ​കൊ​ണ്ട് തൊ​ഴി​ൽ എ​ടു​പ്പി​ക്കു​ന്നു​ണ്ടോ​യെ​ന്ന് പ​രി​ശോ​ധി​ക്കാ​ൻ ലേ​ബ​ർ ഓ​ഫീ​സ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ക്വാ​ഡു​ക​ൾ ഉ​ണ്ടാ​കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നെ​ങ്കി​ലും ഇ​വി​ടെ​യൊ​ന്നും അ​ത്ത​രം സ്ക്വാ​ഡു​ക​ളെ കാ​ണാ​നി​ല്ല. അ​തി​രാ​വി​ലെ ഇ​വ​ർ പ​ണി​ക്കി​റ​ങ്ങി​യാ​ൽ ഭ​ക്ഷ​ണ​സ​മ​യ​ങ്ങ​ളൊ​ഴി​കേ പി​ന്നെ അ​ർ​ധ​രാ​ത്രി​വ​രെ​യും പ​ണി​യെ​ടു​ക്ക​ണം. കൂ​ലി​യാ​യി കൊ​ടു​ക്കു​ന്ന​ത് നാ​മ​മാ​ത്ര​മാ​യ തു​ക​യും.

അ​തു യ​ഥാ​സ​മ​യം കൊ​ടു​ക്കാ​തെ​യും വ​ട്ടം​ക​റ​ക്കും. രാ​ത്രി ഇ​വ​രെ താ​മ​സി​പ്പി​ക്കു​ന്ന​ത് എ​ട്ട​ടി ഉ​യ​ര​ത്തി​ൽ ത​ക​ര​ഷീ​റ്റ് മേ​ഞ്ഞ ഷെ​ഡു​ക​ളി​ലാ​ണ്. ചൂ​ടും അ​ത്യു​ഷ്ണ​വു​മാ​യി ഇ​ത്ത​രം ഷെ​ഡു​ക​ളി​ൽ പ​ത്തു​മി​നി​റ്റു​പോ​ലും ഇ​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നി​രി​ക്കേ​യാ​ണ് മാ​ടു​ക​ളെ പാ​ർ​പ്പി​ക്കും​മ​ട്ടി​ൽ ഇ​വ​ർ​ക്ക് പാ​ട​ങ്ങ​ളി​ലും മ​റ്റും താ​മ​സ​മൊ​രു​ക്കു​ന്ന​ത്.

അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും ഏ​ജ​ന്‍റു​മാ​ർ വ​ഴി​യാ​ണ് ആ​റു​വ​രി​പ്പാ​ത നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ​ക്കാ​യി ഇ​വി​ടേ​യ്ക്ക് തൊ​ഴി​ലാ​ളി​ക​ളെ എ​ത്തി​ക്കു​ന്ന​ത്.ക​രാ​ർ ക​ന്പ​നി ന​ല്കു​ന്ന നാ​മ​മാ​ത്ര കൂ​ലി​യി​ൽ​നി​ന്നും ഏ​ജ​ന്‍റു​മാ​ർ അ​വ​രു​ടെ ക​മ്മീ​ഷ​ൻ എ​ടു​ത്താ​ണ് ശേ​ഷി​ച്ച ചെ​റി​യ തു​ക തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ന​ല്കു​ക.

 

Related posts