പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു; പരാതി കൊടുത്താൽ കൊല്ലുമെന്ന് ഭീഷണിയും; ഒടുവിൽ പെൺകുട്ടിയുടെ  തുറന്നു പറച്ചിൽ മധ്യവയസ്കനെ കുടുക്കി


തി​രു​വ​ന​ന്ത​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച പ്ര​തി​യെ ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​മാ​ർ (51) ആ​ണ് സം​ഭ​വം ന​ട​ന്ന് ഒ​രു വ​ർ​ഷ​ത്തി​നു ശേ​ഷം അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​തി പെ​ൺ​കു​ട്ടി​യേ​യും വീ​ട്ടു​കാ​രേ​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തു​കൊ​ണ്ട് ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ന​ൽ​കി​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ന​ട​ത്തി​യ കൗ​ൺ​സി​ലിം​ഗി​ല്‍ പെ​ണ്‍​കു​ട്ടി സം​ഭ​വം അ​വ​രോ​ടു പ​റ​യു​ക​യാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ക​ന്‍റോ​ൺ​മെ​ന്‍റ് പോ​ലീ​സി​ന് ചൈ​ല്‍​ഡ് ലൈ​നി​ല്‍ നി​ന്നും ഇ-​മെ​യി​ലാ​യി പ​രാ​തി ല​ഭി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ്‌ ചെ​യ്തു.

Related posts

Leave a Comment