പെ​രു​മ്പാ​മ്പി​ൻ മു​ട്ട പൊ​ട്ടി​ച്ച് കു​ഞ്ഞു​ങ്ങ​ളെ പു​റ​ത്തെ​ടു​ത്ത് യു​വ​തി; വൈ​റ​ലാ​യി വീഡിയോ

ഭൂ​മി​യി​ൽ അ​പ​ക​ട​ര​യാ​യി നി​ര​വ​ധി ജീ​വി​ക​ളു​ണ്ട്. ഇ​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​ണ് പാ​മ്പു​ക​ൾ. അ​പ്ര​തീ​ക്ഷി​ത​മാ​യി പാ​മ്പു​ക​ളെ ക​ണ്ടാ​ൽ ഒ​ന്ന് ഞെ​ട്ടാ​ത്ത​വ​രാ​യി ആ​രു​മു​ണ്ടാ​വി​ല്ല. എ​ന്നാ​ൽ ത​ന്‍റെ കൈ​യി​ലു​ള്ള പെ​രു​മ്പാ​മ്പി​ന്‍റെ മു​ട്ട ക​ത്രി​ക കൊ​ണ്ട് മു​റി​ക്കു​ന്ന യു​വ​തി​യു​ടെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. പാ​രീ​സി​ലെ മി​ഗ്വ​ൽ ഏ​ഞ്ച​ൽ ഫ്ലോ​റ​സി​ൽ നി​ന്നു​ള്ള യു​വ​തി​യാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു സാ​ഹ​സി​കത കാ​ണി​ച്ച​ത്. 

വ​ള​രെ അ​നാ​യാ​സ​മാ​യാ​ണ് മൃ​ഗ​ശാ​ല ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി പെ​രു​മ്പാ​മ്പി​ന്‍റെ മു​ട്ട​ക​ൾ ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് മു​റി​ച്ച് കു​ഞ്ഞു​ങ്ങ​ളെ പു​റ​ത്തെ​ടു​ക്കു​ന്ന​ത്. ആ​ദ്യ​മാ​യി ഇ​ത്ത​ര​ത്തി​ലൊ​രു കാ​ഴ്ച ക​ണ്ട​തി​നാ​ൽ കാ​ഴ്ച​ക്കാ​രി​ൽ അ​സ്വ​സ്ഥ​ത​യും നി​ര​വ​ധി ചോ​ദ്യ​ങ്ങ​ളും ഉ​യ​ർ​ന്നു​വ​ന്നു. പു​റ​ത്തെ​ടു​ത്ത പാ​മ്പി​ൻ കു​ഞ്ഞു​ങ്ങ​ളെ യു​വ​തി കാ​മ​റ​യ്ക്ക് മു​ന്നി​ൽ കാ​ണി​ക്കു​ക​യും ചെ​യ്തു. 

‘ദി ​റെ​പ്‌​റ്റൈ​ൽ സൂ’ ​എ​ന്ന  ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലാ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ‘പു​തു​വ​ർ​ഷ​ത്തി​ലേ​ക്ക് ഈ ​മ​നോ​ഹ​ര​മാ​യ കു​ഞ്ഞ് പെ​രു​മ്പാ​മ്പി​നെ ന​മു​ക്ക് സ്വാ​ഗ​തം ചെ​യ്യാം’  എ​ന്നാ​ണ് വീ​ഡി​യോ​യ്ക്ക് ന​ൽ​കി​യി​രി​ക്കു​ന്ന അ​ടി​ക്കു​റി​പ്പ്. 

അ​ത്ഭു​ത​ക​ര​മാ​യ ഈ ​വീ​ഡി​യോ നി​മി​ഷ നേ​ര​ങ്ങ​ൾ​ക്കൊ​ണ്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. നി​ര​വ​ധി​പേ​രാ​ണ് വീ​ഡി​യോ​യ്ക്ക് ലൈ​ക്കും ക​മ​ന്‍റു​മാ​യി എ​ത്തി​യ​ത്. പാ​മ്പി​ന്‍റെ മു​ട്ട​ക​ൾ സ്വ​യം വി​രി​യി​ല്ലേ​ന്നും, ഇ​തി​ന് മ​നു​ഷ്യ സ​ഹാ​യം ആ​വ​ശ്യ​മു​ണ്ടോ​ന്നു​മു​ള്ള സം​ശ​യ​മാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ളും ക​മ​ന്‍റി​ൽ ചോ​ദി​ച്ച​ത്. 

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

Related posts

Leave a Comment