ഇങ്ങനെയൊക്കെ ചെയ്യാമോ? ജീ​വ​നു​ള്ള വി​ഷ പാ​മ്പി​നെ പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി മാ​ലി​ന്യ​ത്തി​നൊ​പ്പം ത​ള്ളി

മ​ട്ട​ന്നൂ​ർ: ജീ​വ​നു​ള്ള വി​ഷ പാ​മ്പി​നെ പ്ലാ​സ്റ്റി​ക് ക​വ​റി​ലാ​ക്കി മാ​ലി​ന്യ​ത്തി​നൊ​പ്പം ത​ള്ളി. മ​ട്ട​ന്നൂ​ർ മാ​ർ​ക്ക​റ്റ് പ​രി​സ​ര​ത്ത് നി​ന്നെ​ടു​ത്ത മാ​ലി​ന്യ​ത്തി​ലാ​ണ് പാ​മ്പി​നെ ക​ണ്ടെ​ത്തി​യ​ത്.

രാ​വി​ലെ ന​ഗ​ര​സ​ഭ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ മാ​ലി​ന്യം എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് പ്ലാ​സ്റ്റി​ക് ക​വ​റി​ൽ ജീ​വ​നോ​ടെ പാ​മ്പി​നെ ക​ണ്ട​ത്.

മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​തു​പോ​ലെ മ​ട്ട​ന്നൂ​രി​ൽ സം​ഭ​വ​മു​ണ്ടാ​യി​രു​ന്നു. വി​ഷ​പാ​മ്പി​നെ ചാ​ക്കി​ലാ​ക്കി കോ​ള​ജ് റോ​ഡി​ലെ മാ​ലി​ന്യ​ത്തി​ൽ ത​ള്ളു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment