യു​വ​തി കു​ളി​ക്കാ​നാ​യി കു​ളി​മു​റി​യി​ൽ ക​യ​റി​യാ​ൽ..! അ​ഴി​ക്കോ​ട്ടെ ‘കു​ളി​സീ​ൻ’ കാ​മ​റ​മാ​നെ പി​ടി​കൂ​ടി; നസീറിന്റെ തന്ത്രം ഇങ്ങനെ…


അ​ഴീ​ക്കോ​ട്: യു​വ​തി​യു​ടെ കു​ളി​സീ​ൻ മൊ​ബൈ​ൽ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യ വി​രു​ത​നെ വീ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ൽ ഏ​ൽ​പി​ച്ചു. അ​ഴീ​ക്കോ​ട്ടെ ന​സീ​റിനെ​യാ​ണ് വ​ള​പ​ട്ട​ണം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

യു​വ​തി​യു​ടെ പ​രാ​തി​പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. യു​വ​തി കു​ളി​ക്കാ​ൻ ഇ​റ​ങ്ങു​ന്ന സ​മ​യം​വ​രെ വീ​ടി​ന​ടു​ത്ത് പ​തു​ങ്ങി​യി​രു​ന്ന് നി​രീ​ക്ഷി​ച്ച​ശേ​ഷം കു​ളി​മു​റി​യു​ടെ അ​ടു​ത്തെ​ത്തു​ക​യാ​യി​രു​ന്നു.

യു​വ​തി കു​ളി​ക്കാ​നാ​യി കു​ളി​മു​റി​യി​ൽ ക​യ​റി​യാ​ൽ യു​വാ​വ് പ​തു​ക്കെ കു​ളി​മു​റി​യു​ടെ പു​റ​കി​ലെ ജ​ന​ലി​ന​രു​കി​ൽ എ​ത്തും. തു​ട​ർ​ന്ന് ജ​ന​ലി​ലൂ​ടെ കു​ളി​സീ​ൻ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തു​ക​യാ​ണു പ​തി​വ്.

ക​ഴി​ഞ്ഞ ദി​വ​സം കു​ളി​സീ​ൻ മൊ​ബൈ​ലി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന​തി​നി​ടെ യു​വ​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ ക​ണ്ട് ബ​ഹ​ളം​വ​ച്ച യു​വ​തി​യു​ടെ നി​ല​വി​ളി​കേ​ട്ട് ഓ​ടി​യെ​ത്തി​യ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വി​രു​ത​നെ കൈ​യോ​ടെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി യു​വാ​വി​നെ അ​റ​സ്റ്റു​ചെ​യ്തു. ഇ​തി​നു മു​ന്പും പ​ല​ത​വ​ണ യു​വ​തി​യു​ടെ കു​ളി മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി​യ​താ​യി ചോ​ദ്യം​ചെ​യ്യ​ലി​ൽ പോ​ലീ​സി​ന് ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​യാ​ളു​ടെ മൊ​ബൈ​ൽ​ഫോ​ണും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. നി​ര​വ​ധി അ​ശ്ലീ​ല വീ​ഡി​യോ​ക​ളും മ​റ്റും ഫോ​ണി​ൽ നി​ന്നും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.

Related posts

Leave a Comment