ക​ടി​ച്ച പാ​മ്പ് ഏ​താ​ണെ​ന്ന് അ​റി​യി​ല്ല, അ​പ്പോ​ൾ​ത്ത​ന്നെ പി​ടി​ച്ച് കു​പ്പി​യി​ലാ​ക്കി യു​വാ​വ് ആ​ശു​പ​ത്രി​യി​ലെ​ത്തി: തി​രൂ​രി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ൾ

മ​ല​പ്പു​റം: ത​ന്നെ ക​ടി​ച്ച പാ​മ്പ് ഏ​താ​ണെ​ന്ന് തി​രി​ച്ച​റി​യാ​ൻ പാ​മ്പി​നെ കു​പ്പി​യി​ലാ​ക്കി ആ​ശു​പ​ത്രി​യി​ലെ​ത്തി യു​വാ​വ്. മ​ല​പ്പു​റം തി​രൂ​ർ ആ​ന​പ്പ​ടി സ്വ​ദേ​ശി നാ​സി​മി​നാ​ണ് (24) പാ​മ്പു​ക​ടി​യേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഇ​രു​ട്ടി​ൽ പാ​മ്പി​നെ അ​ബ​ദ്ധ​ത്തി​ൽ ച​വി​ട്ടി​യ നാ​സി​മി​നെ കാ​ലി​ൽ ക​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സു​ഹൃ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പാ​മ്പി​നെ പി​ടി​കൂ​ടി പ്ലാ​സ്റ്റി​ക് കു​പ്പി​യി​ലാ​ക്കി തി​രൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു.

പാ​മ്പു​മാ​യി യു​വാ​വ് എ​ത്തി​യ​ത് ആ​ശു​പ​ത്രി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ക്കി​ട​യി​ൽ പ​രി​ഭ്രാ​ന്തി​യു​ണ്ടാ​ക്കി.
തു​ട​ർ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പാ​മ്പി​ന്‍റെ ചി​ത്രം വ​നം​വ​കു​പ്പി​ന്‍റെ ‘സ​ർ​പ്പ’ വ​ള​ന്‍റി​യ​ർ​മാ​ർ​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ക​ടി​യേ​റ്റ​ത് വി​ഷ​മി​ല്ലാ​ത്ത ‘നീ​ർ​ക്കോ​ലി’ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട പാ​മ്പാ​ണെ​ന്ന് സ്ഥി​രീ​ക​രി​ക്കു​ക​യും ചെ​യ്തു.

നാ​സി​മി​ന് ആ​വ​ശ്യ​മാ​യ പ്രാ​ഥ​മി​ക ചി​കി​ത്സ​ക​ൾ ന​ൽ​കി. വി​ഷ​ബാ​ധ​യേ​റ്റി​ട്ടി​ല്ലെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ നാ​സി​മി​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു. ഏ​ത് പാ​മ്പാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന​ത് ചി​കി​ത്സ എ​ളു​പ്പ​മാ​ക്കു​മെ​ന്ന​തി​നാ​ലാ​ണ് പാ​മ്പി​നെ കൂ​ടെ​ക്കൊ​ണ്ടു​വ​ന്ന​തെ​ന്ന് നാ​സിം പ​റ​ഞ്ഞു.

Related posts

Leave a Comment