വീ​ട്ടു​പ​റ​മ്പി​ന്‍റെ മ​തി​ൽ കെ​ട്ടാ​നാ​യി പ​ണി​യെ​ടു​ത്ത​മ്പോ​ൾ കിട്ടിയത്‌ ഒ​മ്പ​ത് പാ​മ്പി​ൻ മു​ട്ട​ക​ൾ! മൂ​ന്ന് മാ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ൽ സം​ര​ക്ഷി​ച്ച മു​ട്ട​ക​ൾ വി​രി​ഞ്ഞു

ത​ളി​പ്പ​റ​മ്പ്: വ​ന്യ​ജീ​വി സം​ര​ക്ഷ​ക​ൻ അ​നി​ൽ തൃ​ച്ചം​ബ​രം മൂ​ന്ന് മാ​സ​ത്തെ നി​രീ​ക്ഷ​ണ​ത്തി​ൽ സം​ര​ക്ഷി​ച്ച ചേ​ര​യു​ടെ മു​ട്ട​ക​ൾ വി​രി​ഞ്ഞു .

വ​നം വ​കു​പ്പി​ന്‍റെ​യും മ​ല​ബാ​ർ അ​വ​യ​ർ​നെ​സ് ആ​ൻ​ഡ് റെ​സ്ക്യു സെ​ന്‍റ​ർ ഫോ​ർ വൈ​ൽ​ഡ് ലൈ​ഫി​ന്‍റെ​യും റെ​സ്ക്യു വ​റാ​യ അ​നി​ൽ മൂ​ന്നു മാ​സ​ത്തോ​ളം സം​ര​ക്ഷി​ച്ച് വ​ന്ന മു​ട്ട​ക​ളാ​ണ് വി​രി ഞ്ഞ​ത്.

ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റ് മൂ​ന്നി നാ​ണ് കോ​ര​ൻ​പീ​ടി​ക​യി​ലെ ഒ.​പി.​ശി​വ​ദാ​സ​ന്‍റെ വീ​ട്ടു​പ​റ​മ്പി​ന്‍റെ മ​തി​ൽ കെ​ട്ടാ​നാ​യി പ​ണി​യെ​ടു​ത്ത​മ്പോ​ൾ ഒ​മ്പ​ത് പാ​മ്പി​ൻ മു​ട്ട​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

വീ​ട്ടു​കാ​ർ ത​ളി​പ്പ​റ​മ്പ് ഫോ​റ​സ്റ്റ് റെ​യ​ഞ്ച് ഓ​ഫീ​സ​ർ വി.​ര​തീ​ശ​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ഫോ​റ​സ്റ്റ​ർ എ​ച്ച്.​ഷാ​ജ​ഹാ​ന്‍റെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണ് അ​നി​ൽ തൃ​ച്ചം​ബ​രം സ്ഥ​ല​ത്തെ​ത്തി മു​ട്ട​ക​ൾ ശേ​ഖ​രി​ച്ച​ത്.

പ​രി​ശോ​ധ​ന​യി​ൽ ചേ​ര​യു​ടെ മു​ട്ട​യാ​ണ് ഇ​തെ​ന്ന് ക​ണ്ടെ​ത്തി. തു​ട​ർ​ന്ന് അ​നി​ൽ ത​ന്‍റെ സ്വ​ന്തം നി​രീ​ക്ഷ​ണ​ത്തി​ൽ സം​ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു .

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മു​ട്ട വി​രി​ഞ്ഞ് ഒ​മ്പ​ത് കു​ഞ്ഞു​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങി​യ​ത്. ചേ​ര കു​ഞ്ഞു​ങ്ങ​ളെ അ​തി​ന്‍റെ ത​ന​ത് ആ​വാ​സ വ്യ​വ​സ്ഥ​യി​ലേ​ക്ക് വി​ട്ട​യ​ച്ചു.

Related posts

Leave a Comment