ഇന്ത്യൻ നിയമങ്ങൾ പാലിക്കണം..! സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ക​ർ​ശ​ന മു​ന്ന​റി​യി​പ്പു ന​ൽ​കി കേ​ന്ദ്ര സ​ർ​ക്കാ​ർ

ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​കസ​മ​ര​ത്തി​ന്‍റെ ആ​ഗോ​ള പി​ന്തു​ണയു ടെയും റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ൽ ചെ​ങ്കോ​ട്ട​യി​ൽ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ട്വി​റ്റ​റു​മാ​യു​ള്ള വാ​ക്കു ത​ർ​ക്ക​ത്തി​നി​ടെ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ​ക്ക് ക​ർ​ശ​ന മു​ന്ന​റി​യി​പ്പു ന​ൽ​കി കേ​ന്ദ്ര സ​ർ​ക്കാ​ർ.

ഇ​ന്ത്യ​യി​ലെ നി​യ​മ​ങ്ങ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ എ​ല്ലാം ത​ന്നെ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നാ​ണ് കേ​ന്ദ്ര മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് ഇ​ന്ന​ലെ രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്.

വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കാ​നും അ​ക്ര​മ​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ടാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കേ​ന്ദ്ര വാ​ർ​ത്താവി​ത​ര​ണ പ്ര​ക്ഷേ​പ​ണ വ​കു​പ്പു മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദ് പ​റ​ഞ്ഞു. അ​ഭി​പ്രാ​യസ്വാ​ത​ന്ത്ര്യം പ​ര​മ​മ​ല്ലെ​ന്നും മ​ന്ത്രി രാ​ജ്യ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

ട്വി​റ്റ​ർ, ഫെ​യ്സ്ബു​ക്ക്, യു ​ട്യൂ​ബ്, ലി​ങ്ക്ഡ്ഇ​ൻ എ​ന്നി​വ​യെ പേ​രെ​ടു​ത്തു പ​റ​ഞ്ഞാ​യി​രു​ന്നു രാ​ജ്യ​സ​ഭ​യി​ൽ കേ​ന്ദ്ര​മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

യു​എ​സ് ക്യാ​പി​റ്റോ​ൾ അ​ക്ര​മം ന​ട​ന്ന​പ്പോ​ൾ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ചു. പ​ക്ഷേ ചെ​ങ്കോ​ട്ട​യി​ൽ അ​ക്ര​മം ന​ട​ന്ന​പ്പോ​ൾ ഇ​ന്ത്യ​ൻ സ​ർ​ക്കാ​രി​നെ​തി​രാ​യ നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.

സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളെ ഒ​രു​പാ​ട് ബ​ഹു​മാ​നി​ക്കു​ന്നു. സാ​ധാ​ര​ണ​ക്കാ​രെ അ​വ ശാ​ക്തീ​ക​രി​ച്ചു. ഡി​ജി​റ്റ​ൽ ഇ​ന്ത്യ പ​ദ്ധ​തി​യി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ട്.

എ​ങ്കി​ലും വ്യാ​ജ​വാ​ർ​ത്ത​ക​ളും അ​ക്ര​മ​വും പ​ര​ത്താ​നും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി മുന്നറിയിപ്പു നല്കി.

കേ​ന്ദ്ര​സ​ർ​ക്കാ​റും ട്വി​റ്റ​റു​മാ​യു​ള്ള പ്ര​ശ്നം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ര​വി​ശ​ങ്ക​ർ പ്ര​സാ​ദി​ന്‍റെ പ്ര​സ്താ​വ​ന. ഖാ​ലി​സ്ഥാ​ൻ വാ​ദ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​തും പാ​ക്കി​സ്ഥാ​ന്‍റെ പ്രേ​ര​ണ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​തു​മാ​യ 1178 അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ട്വി​റ്റ​റി​നോ​ട് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

എ​ന്നാ​ൽ, ചി​ല അ​ക്കൗ​ണ്ടു​ക​ൾ മാ​ത്രം മ​ര​വി​പ്പി​ച്ച് ട്വി​റ്റ​ർ ഇ​ന്ത്യ​ക്ക് പു​റ​ത്ത് അ​വ സ​ജീ​വ​മാ​യി ത​ന്നെ നി​ല​നി​ർ​ത്തു​ക​യും ചെ​യ്തു.

Related posts

Leave a Comment