മൂവാറ്റുപുഴ മോഡലിനെ പരിഹസിച്ച എല്‍ദോ ഏബ്രഹാമിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ ! മാത്യു കുഴല്‍നാടന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് ആളുകള്‍…

കോവിഡ് രോഗികളെ സഹായിക്കാന്‍ ആയിരം സന്നദ്ധ പ്രവര്‍ത്തകരുമായി നിയുക്ത മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍ നാടന്‍ തുടങ്ങിയ കോവിഡ് ബ്രിഗ്രേഡിനെ പരിഹസിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയ മുന്‍ എംഎല്‍എ എല്‍ദോ ഏബ്രഹാമിന് രൂക്ഷ വിമര്‍ശനം.

ഫേസ്ബുക്കിലിട്ട കുറിപ്പിനു കീഴില്‍ മൂവാറ്റുപുഴക്കാരും അല്ലാത്തവരുമായവര്‍ അക്ഷരാര്‍ഥത്തില്‍ പൊങ്കാലയിടുകയാണ്.

മൂവാറ്റുപുഴയ്‌ക്കൊരു നാഥനുണ്ടോ എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പില്‍ 13 ദിവസമായിട്ടും മൂവാറ്റുപുഴയില്‍ യാതൊരു പ്രവര്‍ത്തനവും നടക്കാത്തതിനാലാണ് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതെന്നു തുടങ്ങി യുള്ള വിമര്‍ശനങ്ങളാണ് എല്‍ദോ ഉന്നയിക്കുന്നത്.

എന്നാല്‍ സംസ്ഥാനമാകെ പ്രശംസിച്ച കൊവിഡ് ഡിഫന്‍സ് ബ്രിഗേഡിന്റെ പ്രവര്‍ത്തനങ്ങള്‍ മൂവാറ്റുപുഴ മോഡല്‍ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്.

ഇതിനെ പുച്ഛിച്ച എല്‍ദോയുടെ നടപടി തെരഞ്ഞെടുപ്പില്‍ തോല്‍വി പിണഞ്ഞതിന്റെ ജാള്യതയാലാണെന്ന് വിവിധയാളുകള്‍ കമന്റു ചെയ്യുന്നുണ്ട്.

സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ട കോവിഡ് സന്നദ്ധ സേനയുടെ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുമെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

എന്താണ് മുവാറ്റുപുഴ മോഡല്‍…

സ്വയം സന്നദ്ധ പ്രവര്‍ത്തനത്തിനിറങ്ങിയ 1000-ത്തോളം വരുന്ന ചെറുപ്പക്കാര്‍. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന വാര്‍ റൂം, സ്റ്റോര്‍ റൂം, ഹെല്‍പ്പ് ഡെസ്‌ക്, ആംബുലന്‍സ് സര്‍വീസ്.

എല്ലാ മേഖലയിലും യോഗ്യരായ കോര്‍ഡിനേറ്റര്‍മാര്‍. ഡോക്ടര്‍മാര്‍,സാമൂഹ്യ പ്രവര്‍ത്തകര്‍ അടക്കം വിവിധ മേഖലകളില്‍ തൊഴില്‍ ചെയ്യുന്നവരടങ്ങിയ MLA കോവിഡ് ബ്രിഗേഡ് ടീം.

കോവിഡ് ബാധിതരുടെ ക്ഷേമ കാര്യങ്ങള്‍ അന്വേഷിക്കുന്നതിനും, രോഗികളുമായുള്ള ആശയ വിനിമയത്തിനും,ആവശ്യമായ മരുന്ന്,ഭക്ഷണം എന്നിവയുടെ ലഭ്യത ഉറപ്പ് വരുത്തുന്നതിനും വേണ്ടി പ്രത്യേകം തയ്യാറാക്കിയ ടീം.

ഡോക്ടര്‍മാരുടെയും, കൗണ്‍സിലര്‍മാരുടെയും സേവനം വിളിപ്പാടകലെ. നിയോജക മണ്ഡല പരിധിയില്‍ വരുന്നവര്‍ക്ക് സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പിന് ശേഷം ആദ്യം നടപ്പിലാക്കുന്ന പദ്ധതി.

Related posts

Leave a Comment