എ​കെ​ജി സെ​ന്‍റ​ർ പ​ട്ട​യ​ഭൂ​മി​യിൽ; ഏഴ് ചോദ്യങ്ങൾക്ക് ഉത്തരം നൽകിയ ശേഷം ആർജവമുണ്ടെങ്കിൽ  ഉത്തരം പറ‍യാൻ ഗോവിന്ദന് രണ്ട് ചോദ്യം കൂടിയിട്ട് മാത്യു കുഴൽ നാടൻ

കൊ​ച്ചി:  ഭൂ​നി​യ​മം ലം​ഘി​ച്ചു നി​ൽ​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ നി​ർ​മി​തി എ​കെ​ജി സെ​ന്‍റർ. എ​കെ​ജി സെ​ന്‍റ​ർ പ​ട്ട​യ​ഭൂ​മി​യി​ലാ​ണെ​ന്ന ഗുരുതര ആക്ഷേപവുമായി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ.  സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ ഉ​ന്ന​യി​ച്ച ഏ​ഴ് ചോ​ദ്യ​ങ്ങ​ൾ​ക്ക് മ​റു​പ​ടി പ​റ​യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പു​ക​മ​റ ഉ​ണ്ടാ​ക്കാ​നാ​ണ് ഗോ​വി​ന്ദ​ന്‍റെ ശ്ര​മം. ഭൂ​നി​യ​മം ലം​ഘി​ച്ച​ത് സി​പി​എ​മ്മാ​ണ്. ലൈ​സ​ൻ​സ് പ്ര​കാ​ര​മാ​ണ് താ​ൻ ഹോം ​സ്റ്റേ ന​ട​ത്തി​യ​ത്. വീ​ണാ വി​ജ​യ​ന് പ്ര​തി​രോ​ധം തീ​ർ​ക്കാ​നാ​ണ് സി​പി​എം ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സി.​എ​ൻ. മോ​ഹ​ന​നും സി.​വി. വ​ർ​ഗീ​സി​നും വ​ര​വി​ൽ ക​വി​ഞ്ഞ സ്വ​ത്തി​ല്ലേ എ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. അ​ങ്ങ​നെ​യി​ല്ലെ​ന്ന് പ​റ​യാ​നു​ള്ള ആ​ർ​ജ​വം ഗോ​വി​ന്ദ​ന് ഉ​ണ്ടോ എ​ന്നും കു​ഴ​ൽ​നാ​ട​ൻ ചോ​ദി​ച്ചു. എം.​വി. ഗോ​വി​ന്ദ​ന്‍റെ ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള മാ​ത്യു കു​ഴ​ൽ​നാ​ട​ന്‍റെ മ​റു​പ​ടി:- 1. പാ​ർ​പ്പി​ട ആ​വ​ശ്യ​ത്തി​നു പ​ണി​ത കെ​ട്ടി​ട​മാ​ണ് ചി​ന്ന​ക്ക​നാ​ലി​ലേ​ത്, നി​യ​മ​ലം​ഘ​ന​മ​ല്ല. എ​കെ​ജി സെ​ന്‍റ​ർ ഭൂ​നി​യ​മം ലം​ഘി​ച്ച് പ​ട്ട​യ​ഭൂ​മി​യി​ൽ നി​ർ​മി​ച്ച​ത്. 2. ചി​ന്ന​ക്ക​നാ​ലിൽ ഭൂ​മി…

Read More

വീണാ വിജയന്റെ കമ്പനിയുടെ ആദായനികുതി രേഖകള്‍ പുറത്തു വിടാന്‍ ധൈര്യമുണ്ടോ ? സ്വന്തം കമ്പനിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി വെല്ലുവിളിച്ച് കുഴല്‍നാടന്‍

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തനിക്കെതിരായ ആരോപണം പരിശോധിക്കാന്‍ സിപിഎമ്മിനെ കുഴല്‍നാടന്‍ വെല്ലുവിളിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ആദായനികുതി രേഖകള്‍ പുറത്തുവിടാന്‍ തയാറുണ്ടോയെന്നും കുഴല്‍നാടന്‍ ചോദിച്ചു. വിയര്‍പ്പിന്റെ വില അറിയാത്ത നേതാക്കളാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഇന്നത്തെ കമ്യൂണിസ്റ്റുകാര്‍ തൊഴിലാളിയുടെ വിയര്‍പ്പിന്റെ അംശം പറ്റുന്നവരാണ്. തന്റെ കമ്പനിയുടെ എല്ലാ വിവരങ്ങളും പുറത്തുവിടാന്‍ തയാറാണ്. മുഖ്യമന്ത്രിയുടെ മകളുടെ കന്പനിയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ സിപിഎം തയാറാകുമോയെന്നും എംഎല്‍എ ചോദിച്ചു. ചിന്നക്കനാലിലെ ഭൂമി ചുരുങ്ങിയ വിലയ്ക്ക് കിട്ടിയത് വൈറ്റ് മണി നല്‍കി വാങ്ങിയതിനാലാണെന്നും കുഴല്‍നാടന്‍ പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവിലയേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് ആധാരം ചെയ്തത്. കൂടുതല്‍ സത്യസന്ധനായതാണ് പ്രശ്‌നമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

Read More

മൂവാറ്റുപുഴ മോഡലിനെ പരിഹസിച്ച എല്‍ദോ ഏബ്രഹാമിനെ പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ ! മാത്യു കുഴല്‍നാടന് ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് ആളുകള്‍…

കോവിഡ് രോഗികളെ സഹായിക്കാന്‍ ആയിരം സന്നദ്ധ പ്രവര്‍ത്തകരുമായി നിയുക്ത മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍ നാടന്‍ തുടങ്ങിയ കോവിഡ് ബ്രിഗ്രേഡിനെ പരിഹസിച്ച് ഫേസ്ബുക്കില്‍ കുറിപ്പ് എഴുതിയ മുന്‍ എംഎല്‍എ എല്‍ദോ ഏബ്രഹാമിന് രൂക്ഷ വിമര്‍ശനം. ഫേസ്ബുക്കിലിട്ട കുറിപ്പിനു കീഴില്‍ മൂവാറ്റുപുഴക്കാരും അല്ലാത്തവരുമായവര്‍ അക്ഷരാര്‍ഥത്തില്‍ പൊങ്കാലയിടുകയാണ്. മൂവാറ്റുപുഴയ്‌ക്കൊരു നാഥനുണ്ടോ എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പില്‍ 13 ദിവസമായിട്ടും മൂവാറ്റുപുഴയില്‍ യാതൊരു പ്രവര്‍ത്തനവും നടക്കാത്തതിനാലാണ് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നതെന്നു തുടങ്ങി യുള്ള വിമര്‍ശനങ്ങളാണ് എല്‍ദോ ഉന്നയിക്കുന്നത്. എന്നാല്‍ സംസ്ഥാനമാകെ പ്രശംസിച്ച കൊവിഡ് ഡിഫന്‍സ് ബ്രിഗേഡിന്റെ പ്രവര്‍ത്തനങ്ങള്‍ മൂവാറ്റുപുഴ മോഡല്‍ എന്നാണ് വിശേഷിപ്പിക്കപ്പെട്ടത്. ഇതിനെ പുച്ഛിച്ച എല്‍ദോയുടെ നടപടി തെരഞ്ഞെടുപ്പില്‍ തോല്‍വി പിണഞ്ഞതിന്റെ ജാള്യതയാലാണെന്ന് വിവിധയാളുകള്‍ കമന്റു ചെയ്യുന്നുണ്ട്. സംസ്ഥാനമാകെ ശ്രദ്ധിക്കപ്പെട്ട കോവിഡ് സന്നദ്ധ സേനയുടെ പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുമെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. എന്താണ് മുവാറ്റുപുഴ മോഡല്‍… സ്വയം…

Read More

തനിക്കെതിരായ സൈബര്‍ ആക്രമണത്തിന് ചുട്ട മറുപടിയുമായി മാത്യു കുഴല്‍നാടന്‍ ! വികസനം ചര്‍ച്ച ചെയ്യാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും ഇടതുപക്ഷ സുഹൃത്തുക്കളും തയ്യാറാകണം…

തനിക്കെതിരേ ഇടതുപക്ഷത്തിന്റെ സൈബര്‍ പോരാളികള്‍ നടത്തുന്ന അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി മൂവാറ്റുപുഴയിലെ യു ഡി എഫ് സ്ഥാനാര്‍ഥി ഡോ. മാത്യു കുഴല്‍നാടന്‍. വ്യക്ത്യധിക്ഷേപങ്ങള്‍ ഒഴിവാക്കി മൂവാറ്റുപുഴയുടെ വികസനം ചര്‍ച്ച ചെയ്യാന്‍ ഇടതുപക്ഷ സുഹൃത്തുക്കളും എല്‍ ഡി എഫ് സ്ഥാനാര്‍ഥി എല്‍ദോ എബ്രഹാമും തയാറാകണമെന്ന് മാത്യു തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. മാത്യു കുഴല്‍നാടന്‍ സ്ഥാനാര്‍ഥിയായപ്പോള്‍ മുതല്‍ സൈബര്‍ ഇടങ്ങളില്‍ കടുത്ത വ്യക്ത്യഹത്യയാണ് അദ്ദേഹത്തിനു നേരെയുണ്ടാകുന്നത്. താന്‍ പാര്‍ട്‌നറായിട്ടുള്ള KMN P Law എന്ന സ്ഥാപനത്തിന്റെ പാര്‍ട്‌നറാണ് മുതിര്‍ന്ന അഭിഭാഷകനായ കെ.കെ.വേണുഗോപാല്‍ എന്ന ആരോപണവും മാത്യു ഖണ്ഡിച്ചു. കുഴല്‍നാടന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ… നമുക്ക് കുറച്ച് കൂടി ആരോഗ്യകരമായ മത്സരം സാധ്യമല്ലേ..? തിരഞ്ഞെടുപ്പിൽ ആരോപണ പ്രത്യാരോപണങ്ങൾ സ്വാഭാവികമാണ്. എന്നാൽ എല്ലാത്തിനും നമ്മൾ ചില അതിർവരമ്പുകൾ വയ്ക്കാറുണ്ട്. അത് നിയമപരമായ ബാധ്യതയല്ല, പക്ഷേ രാഷ്ട്രീയ സംസ്കാരത്തിന്റെ ഭാഗമാണ്. കഴിഞ്ഞ കുറച്ചു ദിവസമായി…

Read More

പിഎസ് സി ഉദ്യോഗാര്‍ഥികള്‍ക്കായി കുഴല്‍നാടന്റെ ‘നീതിയാത്ര’ ! പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും കൂടെ കൂടാം…

പിഎസ്‌സി ഉദ്യോഗാര്‍ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നീതി യാത്ര എന്ന പേരില്‍ ബൈക്ക് യാത്ര നടത്താന്‍ കെപിസിസി ജനറല്‍ സെക്രട്ടറി ഡോ. മാത്യു കുഴല്‍നാടന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുഴല്‍നാടന്‍ ഇക്കാര്യം അറിയിച്ചത്. കുഴല്‍നാടന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ… തിരുവനന്തപുരത്തെ PSC ഉദ്യോഗര്‍ത്ഥികളുടെ ആത്മഹത്യ ശ്രമം മനസിനെ വല്ലാതെ വേദനിപ്പിക്കുന്നു. നീതിക്ക് വേണ്ടി യാചിക്കുന്ന അവര്‍ക്കു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഒരു സാഹസത്തിന് ഒരുങ്ങുകയാണ്.നാളെ രാവിലെ 6 മണിക്ക് നീതി യാത്ര എന്ന പേരില്‍ എറണാകുളത്തു നിന്നും തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുന്നു. PSC ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുന്ന ആര്‍ക്കും കൂടെ കൂടാം. ഇതില്‍ രാഷ്ട്രീയമോ ജാതിയോ മതമോ ഒന്നുമില്ല…എല്ലാവരുടെയും പിന്തുണ ഉണ്ടാകണം. ഉച്ചയ്ക്ക് 11.30 ന് തിരുവനന്തപുരത്ത് പിഎസ്‌സി ഉദ്യോഗാര്‍ഥികളുടെ സമരപ്പന്തലില്‍ യാത്ര അവസാനിക്കും. യാത്രയ്‌ക്കൊപ്പം പി എസ് സി ഉദ്യോഗാര്‍ഥികളടക്കം നൂറുകണക്കിന് യുവജനങ്ങളും അണിചേരുമെന്ന്…

Read More