സോ​ഷ്യ​ൽ മീ​ഡി​യ വഴി ഹര്‍ത്താല്‍ ആഹ്വാനം; പ്ര​തി​ക്കു പി​ഴ​ശി​ക്ഷ; സംഭവം കേ​ര​ള​ത്തി​ൽ ആ​ദ്യം

പാ​ല​ക്കാ​ട്: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ഹ​ർ​ത്താ​ൽ ആ​ഹ്വാ​നം ചെ​യ്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക്ക് കോ​ട​തി പി​ഴ​ശി​ക്ഷ വി​ധി​ച്ചു. മ​ണ്ണാ​ർ​ക്കാ​ട് സ്വ​ദേ​ശി നൗ​ഫ​ലി​നെ​യാ​ണ് മ​ജി​സ്ട്രേ​റ്റ് 20,200 രൂ​പ പി​ഴ ശി​ക്ഷ​യ്ക്കു ശി​ക്ഷി​ച്ച​ത്.

ഹ​ർ​ത്താ​ലി​ന് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി ആ​ഹ്വാ​നം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന​ത്ത് ഒ​രു പ്ര​തി​ക്കെ​തി​രെ കോ​ട​തി ശി​ക്ഷ വി​ധി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. കാ​ഷ്മീ​ർ ക​ത്വ സ്വ​ദേ​ശി​യാ​യ ബാ​ലി​ക​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ൽ ക​ഴി​ഞ്ഞ ഏ​പ്രി​ൽ പ​തി​നാ​റി​നാ​ണ് സം​സ്ഥാ​ന​ത്ത് അ​പ്ര​തീ​ക്ഷി​ത ഹ​ർ​ത്താ​ൽ ന​ട​ന്ന​ത്. സം​ഭ​വ​ത്തി​ൽ മ​ണ്ണാ​ർ​ക്കാ​ട് 47 പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

നി​യ​മ​വി​രു​ദ്ധ​മാ​യ സം​ഘം ചേ​ര​ൽ ഉ​ൾ​പ്പെ​ടെ 143, 147, 283, 149 എ​ന്നീ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ൾ​ക്കു​മേ​ൽ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. കു​റ്റം സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് നൗ​ഫ​ലി​നെ​തി​രേ വി​ധി വ​ന്ന​ത്. 46 പേ​ർ​ക്കെ​തി​രേ വി​ചാ​ര​ണ തു​ട​രും.

Related posts