സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്! അപകീർത്തി പരാമര്‍ശങ്ങള്‍ക്ക് വിലങ്ങുമായി പോലീസ്; കേസെടുക്കാൻ നിർദേശം

സ്വ​​​ന്തം​​​ലേ​​​ഖ​​​ക​​​ന്‍

കോ​​​ഴി​​​ക്കോ​​​ട്: സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ ന​​​ട​​​ത്തു​​​ന്ന അ​​​പ​​​കീ​​​ര്‍ത്തി​​​പ​​​ര​​​മാ​​​യ പ​​​രാ​​​മ​​​ര്‍ശ​​​ങ്ങ​​​ളി​​​ല്‍ അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കാ​​​ന്‍ ഡി​​​ജി​​​പി​​​യു​​​ടെ നി​​​ര്‍ദേ​​​ശം. ക്രി​​​മി​​​ന​​​ല്‍ ന​​​ട​​​പ​​​ടി​​​ക​​​ൾ പോ​​​ലീ​​​സി​​​ന് സ്വ​​​മേ​​​ധ​​​യാ സ്വീ​​​ക​​​രി​​​ക്കാ​​​മെ​​​ന്നും കോ​​​ട​​​തി​​​യു​​​ടെ അ​​​നു​​​മ​​​തി ഇ​​​ക്കാ​​​ര്യ​​​ത്തി​​​ലു​​​ണ്ടെ​​​ന്നും ഡി​​​ജി​​​പി ലോ​​​ക്‌​​​നാ​​​ഥ് ബെ​​​ഹ്‌​​​റ എ​​​ല്ലാ സ്‌​​​റ്റേ​​​ഷ​​​ന്‍ ഹൗ​​​സ് ഓ​​​ഫീ​​​സ​​​ര്‍മാ​​​ര്‍ക്കും അ​​​യ​​​ച്ച സ​​​ര്‍ക്കു​​​ല​​​റി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. പ​​​രാ​​​തി ല​​​ഭി​​​ച്ചി​​​ട്ടും അ​​​ന്വേ​​​ഷി​​​ക്കാ​​​ത്ത പോ​​​ലീ​​​സു​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ലു​​​ണ്ട്.

മ​​​ത​​​വി​​​ദ്വേ​​​ഷം, വ്യ​​​ക്തി​​​ഹ​​​ത്യ, ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്ത​​​ല്‍, അ​​​ക്ര​​​മ​​​ത്തി​​​ന് ആ​​​ഹ്വാ​​​നം, രാ​​​ജ്യ​​​ദ്രോ​​​ഹം, അ​​​പ​​​കീ​​​ര്‍ത്തി തു​​​ട​​​ങ്ങി​​​യ പ​​​രാ​​​മ​​​ര്‍ശ​​​ങ്ങ​​​ൾ​​​ക്കും മ​​​ത​​​ത്തി​​​ന്‍റെ​​​യും ജാ​​​തി​​​യു​​​ടേ​​​യും ദേ​​​ശ​​​ത്തി​​​ന്‍റെ​​​യും ഭാ​​​ഷ​​​യു​​​ടേ​​​യും ലിം​​​ഗ​​​ഭേ​​​ദ​​​ത്തി​​​ന്‍റെ​​​യും അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ വ്യ​​​ക്തി​​​ക​​​ള്‍ക്കെ​​​തി​​​രേ​​​യു​​​ള്ള പ​​​രാ​​​മ​​​ര്‍ശ​​​ങ്ങ​​​ൾ​​​ക്കു​​​മെ​​​തി​​​രേ കോ​​​ട​​​തി​​​യു​​​ടെ മു​​​ന്‍കൂ​​​ട്ടി​​​യു​​​ള്ള അ​​​നു​​​മ​​​തി വാ​​​ങ്ങാ​​​തെ കേ​​​സെ​​​ടു​​​ക്കാ​​​മെ​​​ന്നാ​​​ണ് സ​​​ര്‍ക്കു​​​ല​​​റി​​​ലു​​​ള്ള​​​ത്. ഏ​​​തെ​​​ങ്കി​​​ലും രീ​​​തി​​​യി​​​ല്‍ സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മം വ​​​ഴി​​​യു​​​ള്ള പ​​​രാ​​​തി​​​ക​​​ള്‍ പോ​​​ലീ​​​സി​​​ന് ല​​​ഭി​​​ച്ചാ​​​ല്‍ ഉ​​​ട​​​ന്‍ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് കോ​​​ട​​​തി നി​​​ര്‍ദേ​​​ശ​​​മു​​​ണ്ട്.

പ്ര​​​തി​​​യെ ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ നി​​​യ​​​മ​​​പ​​​ര​​​മാ​​​യി നേ​​​രി​​​ടേ​​​ണ്ടി​​​വ​​​രു​​​ന്ന ന​​​ട​​​പ​​​ടി​​​ക​​​ളെ കു​​​റി​​​ച്ച് പോ​​​ലീ​​​സ് ബോ​​​ധ​​​വ​​​ത്ക​​​രി​​​ക്ക​​​ണം. ക്രി​​​മി​​​ന​​​ല്‍ കേ​​​സാ​​​ണ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ന്ന​​​തെ​​​ങ്കി​​​ൽ തു​​​ട​​​ര്‍ന്നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ കാ​​​ല​​​താ​​​മ​​​സ​​​മി​​​ല്ലാ​​​തെ സ്വീ​​​ക​​​രി​​​ക്ക​​​ണം. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി പോ​​​ലീ​​​സ് സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ഡി​​​ജി​​​പി​​​യു​​​ടെ ഉ​​​ത്ത​​​ര​​​വി​​​ലു​​​ണ്ട്.

Related posts