പണം കൊടുത്തില്ലെങ്കില്‍ യുവതികള്‍ക്ക് എട്ടിന്റെപണി! സോഷ്യല്‍ മീഡിയവഴി തട്ടിപ്പും പീഡനവും ; യുവാവ് അറസ്റ്റില്‍; ഇരകളായത് നിരവധി യുവതികള്‍

വ​ല​പ്പാ​ട്: ഫേ​സ്ബു​ക്കി​ലൂ​ടെ​യും വാ​ട്സാ​പ്പി​ലൂ​ടെ​യും പ​രി​ച​യ​പ്പെ​ട്ട് യു​വ​തി​ക​ളെ വ​ഞ്ചി​ച്ച കേ​സി​ൽ യു​വാ​വf​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

കോ​ഴി​ക്കോ​ട് ചെ​റു​പാ​റ സ്വ​ദേ​ശി ക​ണ്ണു​ൻ മോ​ത്താ​രി വീ​ട്ടി​ൽ മു​ഹ​മ്മ​ദ് നി​ഷാ​ദി​നെ(20)​യാ​ണ് വ​ല​പ്പാ​ട് പോ​ലീ​സ് കോ​ഴി​ക്കോ​ടു​നി​ന്നു അ​റ​സ്റ്റു ചെ​യ്ത​ത്. പി​ടി​ക്ക​പ്പെ​ടു​ന്പോ​ൾ ശ​രി​യാ​യ വി​ലാ​സം കൊ​ടു​ക്കാ​ത്ത പ്ര​തി​യെ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഫേ​സ് ബു​ക്ക്, വാ​ട്ട്സാ​പ്പ് എ​ന്നി​വ​യി​ലു​ള്ള യു​വ​തി​ക​ളു​മാ​യി ച​ങ്ങാ​ത്തം സ്ഥാ​പി​ച്ച് അ​വ​രെ ലൈം​ഗി​ക ചൂ​ഷ​ണം ന​ട​ത്തും.

പി​ന്നീ​ട് ബ്ലാ​ക്ക് മെ​യി​ലിം​ഗ് ചെ​യ്ത് പ​ണം ത​ട്ടും. യു​വ​തി​ക​ളു​ടെ പേ​രി​ൽ വ്യാ​ജ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ൽ ഉ​ണ്ടാ​ക്കി അ​തു​വ​ഴി യു​വ​തി​ക​ളെ സ​മൂ​ഹ​ത്തി​ൽ മോ​ശ​ക്കാ​രാ​യി ചി​ത്രീ​ക​രി​ക്കു​ന്ന​തി​നാ​യി മോ​ർ​ഫ് ചെ​യ്ത ന​ഗ്ന​ചി​ത്ര​ങ്ങ​ൾ അ​തി​ൽ പോ​സ്റ്റ് ചെ​യ്ത് യു​വ​തി​ക​ളെ ഫോ​ണ്‍ ചെ​യ്ത് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നാ​ണ് കേ​സെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വ​ല​പ്പാ​ട് എ​സ്എ​ച്ച്ഒ ടി.​കെ.​ഷൈ​ജു, എ​സ്ഐ ഇ.​ആ​ർ.​ബൈ​ജു, എ​എ​സ്ഐ പി.​കെ.​റ​ഫീ​ഖ്, സി​പി​ഒ​മാ​രാ​യ കെ.​രാ​ജേ​ഷ്, പി.​ഡി.​ദി​ബി​ഷ് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts