സഹോദരിയെ പീഡിപ്പിച്ച സഹോദരങ്ങളെ തെരയുന്നു! സഹോദരങ്ങള്‍ പീഡിപ്പിക്കുന്നത് നേരില്‍ കണ്ട കുഞ്ഞിരാമന്‍ ഭീഷണിപ്പെടുത്തി പലതവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സംഭവം ആലക്കോട് ഒറ്റത്തൈയില്‍

ആ​ല​ക്കോ​ട്: ഒ​റ്റ​ത്തൈ​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ലാ​യ​തി​നു പു​റ​മേ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച സ​ഹോ​ദ​ര​ങ്ങ​ൾ​ക്കെ​തി​രേ അ​ന്വേ​ഷ​ണം തു​ട​രു​ന്നു. പ്ല​സ്ടു​വി​നും പ​ത്താം ക്ലാ​സി​ലും പ​ഠി​ക്കു​ന്ന സ​ഹോ​ദ​ര​ങ്ങ​ൾ ര​ണ്ടു വ​ർ​ഷം മു​ന്പ് പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്നു.

ഈ ​പീ​ഡ​നം നേ​രി​ൽ ക​ണ്ട കേ​സി​ലെ അ​റ​സ്റ്റി​ലാ​യ കു​ഞ്ഞി​രാ​മ​ൻ പി​ന്നീ​ട് പെ​ൺ​കു​ട്ടി​യെ പ​ല ത​വ​ണ ഇ​തു​പ​റ​ഞ്ഞ് ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ൽ ഇ​നി​യും പി​ടി​യി​ലാ​കാ​നു​ള്ള സ​ഹോ​ദ​ര​ങ്ങ​ൾ ഒ​ളി​വി​ലാ​ണ്. ഇ​വ​രെ പോ​ലീ​സ് അ​ന്വേ​ഷി​ച്ചു​വ​രി​ക​യാ​ണ്.

പെ​ൺ​കു​ട്ടി​യെ വി​ശ​ദ​മാ​യി കൗ​ൺ​സി​ലിം​ഗി​നു വി​ധേ​യ​മാ​ക്കി​യെ​ങ്കി​ൽ മാ​ത്ര​മേ കേ​സി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​ളു​ണ്ടോ​യെ​ന്ന് വ്യ​ക്ത​മാ​കൂ. ഇ​തി​നി​ടെ അ​റ​സ്റ്റി​ലാ​യ പ്ര​തി​ക​ളി​ൽ ര​ണ്ടു​പേ​ർ കു​റ്റം നി​ഷേ​ധി​ച്ച​താ​യും പ​റ​യു​ന്നു. ത​ങ്ങ​ളെ കേ​സി​ൽ കു​ടു​ക്കി​യ​താ​ണെ​ന്നും വേ​റെ ചി​ല​രാ​ണ് കേ​സി​ൽ പ്ര​തി​ക​ളെ​ന്നു​മാ​ണ് ഇ​വ​ർ ന​ൽ​കു​ന്ന സൂ​ച​ന.

പെ​ൺ​കു​ട്ടി​യു​ടെ വി​ശ​ദ​മാ​യ മൊ​ഴി​യി​ൽ​നി​ന്നു മാ​ത്ര​മേ കു​റ്റ​വാ​ളി​ക​ളെ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ വ്യ​ക്ത​ത കി​ട്ടു​ക​യു​ള്ളൂ. ഇ​തി​നി​ടെ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചു​വെ​ന്ന് പ​റ​യു​ന്ന സ​ഹോ​ദ​ര​ന്മാ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്നും സൂ​ച​ന​യു​ണ്ട്.

Related posts