ജോ​ലി ഉ​പേ​ക്ഷി​ച്ച് സ്വ​ന്തം വ​ഴി തെ​ര​ഞ്ഞെ​ടു​ത്തു; ര​ണ്ട് വ​ർ​ഷ​ത്തി​ന് ശേ​ഷം മു​ൻ ബോ​സി​ൽ നി​ന്ന് ല​ഭി​ച്ച ആ ‘​അ​പ്ര​തീ​ക്ഷി​ത ഇ​മെ​യി​ൽ’ വൈ​റ​ൽ!

ജോ​ലി ഉ​പേ​ക്ഷി​ച്ച് സ്വ​ന്ത​മാ​യി എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ തു​ട​ങ്ങി​യ ജ​യ്പൂ​ർ സ്വ​ദേ​ശി​യാ​യ മു​ൻ ജീ​വ​ന​ക്കാ​ര​ന്, ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം മു​ൻ ബോ​സി​ൽ നി​ന്ന് ല​ഭി​ച്ച അ​പ്ര​തീ​ക്ഷി​ത​വും ര​സ​ക​ര​വു​മാ​യ ഇ​മെ​യി​ൽ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്നു. റെ​ഡി​റ്റി​ലാ​ണ് ഇ​യാ​ൾ ഇ​തി​ന്‍റെ സ്ക്രീ​ൻ​ഷോ​ട്ട് പ​ങ്കു​വെ​ച്ച​ത്.

ര​ണ്ട് വ​ർ​ഷം മു​മ്പ് ജീ​വ​ന​ക്കാ​ര​ൻ ജോ​ലി രാ​ജി വെ​ച്ച​പ്പോ​ൾ അ​ദ്ദേ​ഹം ചെ​യ്ത​ത് തെ​റ്റാ​ണെ​ന്ന് പ​റ​ഞ്ഞ ബോ​സ്, ഭാ​വി​യി​ൽ എ​പ്പോ​ഴെ​ങ്കി​ലും തി​രി​ച്ചു​വ​രാ​ൻ ആ​ഗ്ര​ഹി​ച്ചാ​ൽ ക​മ്പ​നി​യു​ടെ വാ​തി​ലു​ക​ൾ എ​പ്പോ​ഴും തു​റ​ന്നി​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ജീ​വ​ന​ക്കാ​ര​ന്‍റെ ലി​ങ്ക്ഡ്ഇ​ൻ പോ​സ്റ്റ് ക​ണ്ട ബോ​സ്, കാ​ര്യ​ങ്ങ​ൾ ഇ​ത്ര​യും ന​ന്നാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​ത് ക​ണ്ട് അ​ത്ഭു​ത​പ്പെ​ടു​ക​യും സ​ന്തോ​ഷി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് അ​ദ്ദേ​ഹം അ​യ​ച്ച ഇ​മെ​യി​ലി​ന്‍റെ അ​വ​സാ​ന വ​രി​ക​ളാ​ണ് ഏ​റെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്: “അ​തു​കൊ​ണ്ട് ത​ന്നെ ആ ​വാ​തി​ലു​ക​ൾ ഇ​പ്പോ​ൾ ഔ​ദ്യോ​ഗി​ക​മാ​യി അ​ട​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് അ​റി​യി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു :)”

എ​ന്നാ​ൽ ക​മ്പ​നി ഇ​നി ജോ​ലി​ക്ക് തി​രി​ച്ചെ​ടു​ക്കി​ല്ല എ​ന്ന അ​ർ​ഥ​ത്തി​ല​ല്ല, മ​റി​ച്ച് ജീ​വ​ന​ക്കാ​ര​ന് ഇ​നി ഒ​രി​ക്ക​ലും അ​ത്ത​ര​മൊ​രു തി​രി​ച്ചു​പോ​ക​ലി​ന്‍റെ ആ​വ​ശ്യം വ​രി​ല്ല എ​ന്ന് താ​ൻ പ്ര​തീ​ക്ഷി​ക്കു​ന്നു എ​ന്നാ​ണ് ആ ​ബോ​സ് അ​തി​ലൂ​ടെ വ്യ​ക്ത​മാ​ക്കി​യ​ത്. “നി​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ ആ​ശം​സ​ക​ളും നേ​രു​ന്നു, വ​ള​ർ​ച്ച തു​ട​രു​ക!” എ​ന്ന് പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം ക​ത്ത് അ​വ​സാ​നി​പ്പി​ച്ച​ത്.

റെ​ഡി​റ്റി​ൽ പ​ങ്കു​വെ​ക്ക​പ്പെ​ട്ട ഈ ​പോ​സ്റ്റി​ന് താ​ഴെ നി​ര​വ​ധി പേ​രാ​ണ് അ​നു​കൂ​ല​മാ​യ ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യ​ത്. മു​ൻ ബോ​സി​ന്‍റെ ആ ​വാ​ക്കു​ക​ൾ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ലെ സ​ന്തോ​ഷ​വും പി​ന്തു​ണ​യു​മാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്നും, പ​ഴ​യ ജോ​ലി​യി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി വ​ര​രു​തേ എ​ന്നു​ള്ള ആ​ത്മാ​ർ​ഥ​മാ​യ ആ​ശം​സ​യാ​ണ് അ​തെ​ന്നും ഉ​പ​യോ​ക്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

 

Jaipur man’s ex-boss reaches out two years later with an email he didn’t expect

 

Related posts

Leave a Comment