ചി​രി​യി​ലൂ​ടെ അ​ഭി​വാ​ദ​നം ചെ​യ്യാ​നു​ള്ള അ​വ​കാ​ശം വീ​ണ്ടെ​ടു​! ഇവിടെ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ മാ​സ്ക് ധ​രി​ക്കേ​ണ്ട, ​സാമൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ലും ഇ​ളവ്‌

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​ർ മാ​സ്ക് ധ​രി​ക്കേ​ണ്ട.

യു​എ​സ് സെ​ന്‍റ​ർ ഫോ​ർ ഡി​സീ​സ് ക​ണ്‍​ട്രോ​ൾ ആ​ൻ​ഡ് പ്രി​വെ​ൻ​ഷ​നാ​ണ് ഈ ​നി​ർ​ദേ​ശം പു​റ​ത്തി​റ​ക്കി​യ​ത്. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ന്ന​തി​ലും ഇ​ള​വു​ണ്ട്.

കോ​വി​ഡി​ന് എ​തി​രാ​യ അ​മേ​രി​ക്ക​യു​ടെ പോ​രാ​ട്ട​ത്തി​ലെ നി​ർ​ണാ​യ​ക മു​ഹൂ​ർ​ത്ത​മാ​ണി​തെ​ന്നും മാ​സ്ക് ഒ​ഴി​വാ​ക്കി ചി​രി​യി​ലൂ​ടെ അ​ഭി​വാ​ദ​നം ചെ​യ്യാ​നു​ള്ള അ​മേ​രി​ക്ക​കാ​രു​ടെ അ​വ​കാ​ശം വീ​ണ്ടെ​ടു​ത്തു​വെ​ന്നും പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ പ​റ​ഞ്ഞു.

വാ​ക്സി​ൻ ര​ണ്ട് ഡോ​സും ഇ​തു​വ​രെ സ്വീ​ക​രി​ക്കാ​ത്ത​വ​ർ മാ​സ്ക് ധ​രി​ക്കു​ന്ന​ത് തു​ട​ര​ണം. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ൽ നി​ർ​ത്തി​വ​ച്ച​ത് എ​ല്ലാം പു​ന​രാ​രം​ഭി​ക്കാം.

എ​ങ്കി​ലും പ്ര​ശ്നം പൂ​ർ​ണ​മാ​യും പ​രി​ഹ​രി​ക്കു​ന്ന​ത് വ​രെ സ്വ​യം സു​ര​ക്ഷ തു​ട​ര​ണ​മെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.

65 വ​യ​സി​ൽ താ​ഴെ​യു​ള്ള എ​ല്ലാ​വ​രും ഇ​തു​വ​രെ​യും വാ​ക്സി​ൻ പൂ​ർ​ണ​മാ​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് ബൈ​ഡ​ൻ ഓ​ർ​മി​പ്പി​ച്ചു.

Related posts

Leave a Comment