വി​നീ-​ദി-​പൂ​വി​ന്‍റെ നൂ​റാം വാ​ർ​ഷി​ക​ത്തി​ൽ യാ​ദൃ​ശ്ചി​ക​മാ​യി ലൈ​ബ്ര​റി​യി​ൽ അ​തി​ഥി​യാ​യി ഒ​രു ക​ര​ടി; ല​ക്ഷ്യ​മി​ട്ട​ത് തേ​ൻ ജാ​റും പ​ല​ഹാ​ര​ങ്ങ​ളും!

പ്ര​ശ​സ്ത​മാ​യ ‘വി​നീ-​ദി-​പൂ’ (Winnie-the-Pooh) ക​ഥാ​പാ​ത്ര​ത്തി​ന്‍റെ നൂ​റാം വാ​ർ​ഷി​ക ദി​ന​ത്തി​ൽ കാ​ലി​ഫോ​ർ​ണി​യ​യി​ലെ ഒ​രു ലൈ​ബ്ര​റി​യി​ൽ ക​ര​ടി​യു​ടെ കൗ​തു​ക​ക​ര​മാ​യ സ​ന്ദ​ർ​ശ​നം. തു​റ​ക്കു​ന്ന​തി​ന് മു​ൻ​പ് മാ​മ്മ​ത്ത് ലേ​ക്സ് ലൈ​ബ്ര​റി​യി​ൽ പ്ര​വേ​ശി​ച്ച ക​റു​ത്ത ക​ര​ടി​യാ​ണ് സ്റ്റാ​ഫു​ക​ളു​ടെ ല​ഘു​ഭ​ക്ഷ​ണ​ങ്ങ​ളും തേ​നും ആ​സ്വ​ദി​ച്ചു ക​വ​ർ​ന്ന​ത്.

മോ​ണോ കൗ​ണ്ടി ഫ്രീ ​ലൈ​ബ്ര​റീ​സി​ന്‍റെ (Mono County Free Libraries) ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് അ​പ്ര​തീ​ക്ഷി​ത അ​തി​ഥി​യു​ടെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ട​ത്. രാ​വി​ലെ 6:10ഓ​ടെ ലൈ​ബ്ര​റി​യി​ൽ എ​ത്തി​യ ക​ര​ടി, ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തു​കൂ​ടി ശാ​ന്ത​മാ​യി ന​ട​ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​താ​യി വീ​ഡി​യോ​യി​ൽ കാ​ണാം. രാ​വി​ലെ 10 മ​ണി​ക്ക് മാ​ത്ര​മാ​ണ് ലൈ​ബ്ര​റി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി തു​റ​ക്കു​ന്ന​ത്.

ലൈ​ബ്ര​റി ഡ​യ​റ​ക്ട​ർ ജോ​സ​ഫ് ബോ​പ്പി​ന്‍റെ വി​വ​ര​ങ്ങ​ൾ അ​നു​സ​രി​ച്ച്, സ്റ്റാ​ഫു​ക​ൾ​ക്കാ​യി ക​രു​തി​യി​രു​ന്ന പീ​ന​ട്ട് ബ​ട്ട​ർ, പീ​ച്ച് ക​പ്പു​ക​ൾ, കു​ക്കി​ക​ൾ, ഒ​പ്പം ഏ​റ്റ​വും കൗ​തു​ക​ക​ര​മാ​യ ഒ​രു ജാ​ർ തേ​ൻ എ​ന്നി​വ​യാ​ണ് ക​ര​ടി അ​ക​ത്താ​ക്കി​യ​ത്. വി​ശ​പ്പ് മാ​റി​യ ശേ​ഷം പു​തി​യ പു​സ്ത​ക​ങ്ങ​ളും റെ​ഫ​റ​ൻ​സ് ഡെ​സ്ക്കും പ​രി​ശോ​ധി​ച്ച ക​ര​ടി, യാ​തൊ​രു​വി​ധ കേ​ടു​പാ​ടു​ക​ളും വ​രു​ത്താ​തെ ത​ന്നെ അ​വി​ടെ​നി​ന്നും പു​റ​ത്തു​പോ​വു​ക​യും ചെ​യ്തു. തേ​ൻ ജാ​ർ മാ​ത്രം ന​ഷ്ട​പ്പെ​ട്ട​താ​യി ലൈ​ബ്ര​റി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

ഒ​ക്ടോ​ബ​ർ 14, 1926ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ‘വി​നീ-​ദി-​പൂ’ പു​സ്ത​ക​ത്തി​ന്‍റെ ശ​താ​ബ്ദി ദി​ന​ത്തി​ൽ ത​ന്നെ യ​ഥാ​ർ​ഥ ക​ര​ടി തേ​നും തേ​ടി എ​ത്തി​യ​ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ കൗ​തു​ക​ത്തി​നാ​ണ് വ​ഴി​വെ​ച്ചി​രി​ക്കു​ന്ന​ത്. ലൈ​ബ്ര​റി​ക​ളി​ൽ മ​നു​ഷ്യ​ർ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​ന​മു​ള്ളൂ എ​ന്നും, വ​ന്യ​മൃ​ഗ​ങ്ങ​ളാ​യ ക​ര​ടി​ക​ളോ​ട് അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ ജ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.

 

 

Related posts

Leave a Comment