വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കി​ടെ പൊ​ലീ​സു​കാ​രു​ടെ മു​ന്നി​ൽ വെ​ച്ച് വ​നി​താ ഡോ​ക്ട​റെ മ​ർ​ദ്ദി​ച്ച് പ്ര​തി; സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്ത്

മ​ഹാ​രാ​ഷ്ട്ര​യി​ലെ വാ​ർ​ധ ജി​ല്ല​യി​ൽ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന പ്ര​തി പൊ​ലീ​സു​കാ​രു​ടെ മു​ന്നി​ൽ വെ​ച്ച് വ​നി​താ ഡോ​ക്ട​റു​ടെ മു​ഖ​ത്ത​ടി​ച്ചു. വാ​ർ​ധ​യി​ലെ ത​ലേ​ഗാ​വ് ശ്യാം​ജി​പ​ന്ത് പ്രൈ​മ​റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലാ​ണ് ന​ടു​ക്കു​ന്ന സം​ഭ​വം ന​ട​ന്ന​ത്. ഇ​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

ഒ​രു കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്കാ​യി പൊ​ലീ​സാ​ണ് പ്ര​തി​യെ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച​ത്. പ​രി​ശോ​ധ​ന​ക​ൾ പൂ​ർ​ത്തി​യാ​യി ഡോ​ക്ട​ർ രേ​ഖ​ക​ളി​ൽ ഒ​പ്പി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ട​യി​ൽ, തൊ​ട്ട​ടു​ത്തു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ര​ൻ നോ​ക്കി​നി​ൽ​ക്കെ പ്ര​തി ഡോ​ക്ട​റെ അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ പൊ​ലീ​സു​കാ​ര​ൻ പ്ര​തി​യെ പി​ടി​കൂ​ടി മു​റി​ക്ക് പു​റ​ത്തേ​ക്ക് വ​ലി​ച്ചു​കൊ​ണ്ടു​പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

സ്ത്രീ​യെ ബ്ലേ​ഡ് കൊ​ണ്ട് ആ​ക്ര​മി​ച്ച കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് വാ​ർ​ധ ജി​ല്ലാ ഹെ​ൽ​ത്ത് ഓ​ഫീ​സ​ർ സ്വ​പ്നി​ൽ ബെ​ലെ വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ ഡോ​ക്ട​റെ ആ​ക്ര​മി​ക്കാ​നു​ണ്ടാ​യ കാ​ര​ണം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി. ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചെ​റി​യൊ​രു പ​ണി​മു​ട​ക്ക് സ​മ​ര​വും ന​ട​ന്നു.

പ്ര​തി​യെ ഉ​ട​ൻ​ത​ന്നെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യും ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത, മ​ഹാ​രാ​ഷ്ട്ര​യി​ലെ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന നി​യ​മം എ​ന്നി​വ പ്ര​കാ​രം കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. ഡ്യൂ​ട്ടി​ക്കി​ടെ​യു​ള്ള ഡോ​ക്ട​ർ​മാ​രു​ടെ​യും മ​റ്റ് മെ​ഡി​ക്ക​ൽ സ്റ്റാ​ഫു​ക​ളു​ടെ​യും സു​ര​ക്ഷ​യെ​ക്കു​റി​ച്ച് ഈ ​സം​ഭ​വം വീ​ണ്ടും ഗൗ​ര​വ​മാ​യ ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

 

Related posts

Leave a Comment