നാ​ടും ന​ഗ​ര​വും ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ൽ​ക്കു​ന്പോ​ൾ ഇങ്ങനെയൊക്കെ ചെയ്യാമോ? വ്യാ​ജ പ്ര​ചാ​ര​ണ​ങ്ങ​ളി​ൽ ഭ​യ​ന്ന് മ​ല​യോ​ര​വും

ആ​ല​ക്കോ​ട്: ക​ന​ത്ത മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ളും അ​ഭ്യൂ​ഹ​ങ്ങ​ളും മ​ല​യോ​ര​ത്തും പ്ര​ച​രി​ക്കു​ന്നു. ക​ഴി​ഞ്ഞ രാ​ത്രി വ​ന്ന വ്യാ​ജ പ്ര​ചാ​ര​ണം മ​ല​യോ​ര​ത്തെ ഭീ​തി​യി​ലാ​ഴ്ത്തി. ര​യ​റോം പു​ഴ ഇ​രു​ക​ര​യും ക​വി​ഞ്ഞ​താ​യും ര​യ​റോം പാ​ല​ത്തി​ൽ വെ​ള്ളം ക​യ​റി ഒ​ഴു​കു​ന്ന​താ​യു​മാ​ണു സോ​ഷ്യ​ൽ​മീ​ഡി​യ വ​ഴി അ​ഭ്യൂ​ഹം പ​ര​ന്ന​ത്.

ഇ​തേത്തു​ട​ർ​ന്നു സ​മീ​പ​വാ​സി​ക​ൾ ര​യ​റോം പാ​ല​ത്തി​ൽ വ​ന്നു സ്ഥി​തി​ഗ​തി​ക​ൾ നോ​ക്കി. എ​ന്നാ​ൽ, പാ​ല​ത്തി​ൽ നി​ന്നും ഏ​റെ താഴെയാ​ണു വെ​ള്ളം ഒ​ഴു​കിയി​രു​ന്ന​ത്. വ്യാ​ജ​പ്ര​ചാ​ര​ണ​ത്തി​ൽ വി​ശ്വ​സി​ച്ചു പ​ല​രും ആ​ല​ക്കോ​ട്-​ചെ​റു​പു​ഴ റൂ​ട്ടി​ൽ ര​യ​റോം വ​ഴി യുള്ള യാ​ത്രവ​രെ അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം മ​ല​യോ​ര​ത്ത് ഇ​ത്ത​ര​ത്തി​ൽ മ​റ്റൊ​രു അ​ഭ്യൂ​ഹം പ​ര​ന്നി​രു​ന്നു. ജ​യ​ഗി​രി മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ടി എ​ന്നാ​യി​രു​ന്നു വാ​ർ​ത്ത. എ​ന്നാ​ൽ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്കം സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും വാ​ർ​ത്ത വ്യാ​ജ​മാ​ണെ​ന്ന​റി​ഞ്ഞു തി​രി​ച്ചു​പോ​കു​ക​യാ​യി​രു​ന്നു.

നാ​ടും ന​ഗ​ര​വും ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ൽ​ക്കു​ന്പോ​ൾ ഇ​ത്ത​രം വ്യാ​ജ​വാ​ർ​ത്ത​ക​ൾ ച​മ​യ്ക്കു​ന്ന​വ​ർ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് വ്യാ​പ​ക​മാ​യി ഉ​യ​രു​ന്ന ആ​വ​ശ്യം.

Related posts