പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് മോഹിപ്പിച്ചു; പിന്നീട് പല സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി

പാ​ലോ​ട്: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. പെ​രി​ങ്ങ​മ്മ​ല അ​ഗ്രി​ഫാം പ​ന്നി​യോ​ടു​ക​ട​വി​ൽ അ​ഖി​ൽ വി​ലാ​സ​ത്തി​ൽ അ​ഖി​ൽ​സു​ധ​ൻ (19) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്ര​ലോ​ഭി​പ്പി​ച്ച് ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പാ​ലോ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പാ​ലോ​ട് സി​ഐ സി. ​കെ. മ​നോ​ജ്, എ​സ്ഐ​മാ​രാ​യ സ​തീ​ഷ്കു​മാ​ർ, ഹു​സൈ​ൻ, എ​എ​സ്ഐ അ​ൻ​സാ​രി, സി​പി​ഒ​മാ​രാ​യ റി​യാ​സ്, ജു​റൈ​ജ്, വ​നി​താ സി​പി​ഒ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts