സോഫിമോളുടെ കഥ അവസാനിക്കുന്നില്ല! സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സ നടത്തിയത് ഭര്‍ത്താവുമായി പിണങ്ങിയശേഷം…

ത​ല​ശേ​രി: തി​രു​വ​ന​ന്ത​പു​ര​ത്ത് അ​റ​സ്റ്റി​ലാ​യ സോ​ഫി മോ​ൾ എ​ന്ന വ്യാ​ജ​വ​നി​താ ഡോ​ക്ട​ർ ത​ല​ശേ​രി കേ​ന്ദ്രീ​ക​രി​ച്ചും ചി​കി​ത്സ ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്ത​ൽ.

ത​ല​ശേ​രി ഒ.​വി. റോ​ഡി​ലെ കീ​ർ​ത്തി ഹോ​സ്പി​റ്റ​ൽ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​ർ ചി​കി​ത്സ ന​ട​ത്തി​യ​ത്. 

മാ​റാ​രോ​ഗ​ങ്ങ​ൾ​ക്ക് ചി​കി​ത്സ​യെ​ന്ന പേ​രി​ലാ​യി​രു​ന്നു ത​ല​ശേ​രി​യി​ൽ ചി​കി​ത്സ ന​ട​ത്തി​പ്പോ​ന്ന​ത്. 

ഇ​തു​സം​ബ​ന്ധി​ച്ച് പോ​ലീ​സ് ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ഇ​വ​ർ വ്യാ​ജ ഡോ​ക്ട​റാ​ണെ​ന്ന സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.  

ഇ​വ​രു​ടെ ചി​കി​ത്സ​യെ​ത്തു​ട​ർ​ന്ന് മാ​റാ​രോ​ഗം മാ​റി​യ​താ​യി ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ന​ട​ന്ന പ്ര​ച​ര​ണ​ത്തെ തു​ട​ർ​ന്ന് നി​ര​വ​ധി പേ​ർ കീ​ർ​ത്തി ഹോ​സ്പി​റ്റ​ലി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യി​രു​ന്നു. 

അ​ലോ​പ്പ​തി​യും ആ​യു​ർ​വേ​ദ​വും ഹോ​മി​യോ​പ്പ​തി​യും ചേ​ർ​ത്താ​യി​രു​ന്നു ഇ​വ​രു​ടെ ചി​കി​ത്സാ​രീ​തി​ക​ൾ. ഇ​വ​ർ അ​റ​സ്റ്റി​ലാ​യ​തോ​ടെ ത​ല​ശേ​രി​യി​ൽ ചി​കി​ത്സ തേ​ടി​യ​വ​ർ ആ​ശ​ങ്ക​യി​ലാ​ണ്. 

കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ താ​മ​സി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യും മ​റ്റും മാ​റാ​രോ​ഗ​ങ്ങ​ൾ മാ​റ്റു​മെ​ന്ന് പ​ര​സ്യം ന​ൽ​കി​യാ​യി​രു​ന്നു ചി​കി​ത്സ ന​ട​ത്തി​യ​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 

 ആ​ദ്യ ഭ​ർ​ത്താ​വു​മൊ​ത്താ​യി​രു​ന്നു ആ​ദ്യ​കാ​ല​ങ്ങ​ളി​ൽ  വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന​ത്.

ഇ​പ്പോ​ൾ ഭ​ർ​ത്താ​വു​മാ​യി പി​ണ​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് സ്വ​ന്ത​മാ​യി സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ  ചി​കി​ത്സ ന​ട​ത്തി​വ​ര​വെ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. 

Related posts

Leave a Comment