ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ തി​​​ള​​​ങ്ങു​​​ന്ന നക്ഷത്രങ്ങള്‍! ഖുശ്ബുവിനും ഗൗതമിക്കും മ​ത്സ​രി​ക്കാ​ന്‍ സീറ്റില്ല; കാരണം…

ചെ​​​ന്നൈ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ തി​​​ള​​​ങ്ങു​​​ന്ന ന​​​ക്ഷ​​​ത്ര​​​ങ്ങ​​​ളാ​​​യ ഖുശ്ബുവും ഗൗ​​​ത​​​മി​​​യും ഇ​​​ക്കു​​​റി മ​​​ത്സ​​​രി​​​ക്കാ​​​നു​​​ള്ള ക​​​രു​​​ക്ക​​​ൾ വ​​​ള​​​രെ നേ​​​ര​​​ത്തേ നീ​​​ക്കി​​​ത്തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു.

ചെ​​​പ്പോ​​​ക്ക് മ​​​ണ്ഡ​​​ല​​​മാ​​​ണ് ഖുശ്ബു ല​​​ക്ഷ്യ​​​മി​​​ട്ടി​​​രു​​​ന്ന​​​ത്. മാ​​​സ​​​ങ്ങ​​​ളാ​​​യി അ​​​വി​​​ടെ ക്യാ​​​ന്പ് ചെ​​​യ്ത് ഖുശ്ബു ഏ​​​റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളും ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ എ​​​ഐ​​​എ​​​ഡി​​​എം​​​കെ​​​യു​​​ടെ മ​​​റ്റൊ​​​രു ഘ​​​ട​​​ക​​​കക്ഷി​​​യാ​​​യ പി​​​എം​​​കെ​​​യ്ക്കാ​​​ണ് പാ​​​ർ​​​ട്ടി സീ​​​റ്റ് ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. അ​​​തോ​​​ടെ ഖുശ്ബുവി​​​ന്‍റെ ചെ​​​പ്പോ​​​ക്ക് മോ​​​ഹം പൊ​​​ലി​​​ഞ്ഞി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

20 സീ​​​റ്റാ​​​ണ് എ​​​ഐ​​​എ​​​ഡി​​​എം​​​കെ സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യ ബി​​​ജെ​​​പി​​​ക്കു ന​​​ല്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഇ​​​തി​​​ൽനി​​​ന്നൊ​​​രു സീ​​​റ്റ് ല​​​ഭി​​​ക്കു​​​മെ​​​ന്ന പ്ര​​​തീ​​​ക്ഷ​​​യി​​​ലാ​​​ണ് ഖുശ്ബു. കോ​​​ൺ​​​ഗ്ര​​​സി​​​ൽനി​​​ന്നു തെ​​​റ്റി​​​പ്പി​​​രി​​​ഞ്ഞ് കു​​​റ​​​ച്ചു​​​നാ​​​ൾ മു​​​ന്പാ​​​ണ് ഖുശ്ബു ബി​​​ജെ​​​പി​​​യി​​​ലെ​​​ത്തി​​​യ​​​ത്.

ഗൗ​​​ത​​​മി​​​യു​​​ടെ സ്ഥി​​​തി​​​യും വ്യ​​​ത്യ​​​സ്ത​​​മ​​​ല്ല. രാ​​ജ​​പാ​​ള​​യം സീ​​റ്റ് ല​​ക്ഷ്യ​​മി​​ട്ട് ഗൗ​​ത​​മി​​യും അ​​വി​​ടെ പ്ര​​വ​​ർ​​ത്ത​​നം ആ​​രം​​ഭി​​ച്ചി​​രു​​ന്നു.

എ​​ന്നാ​​ൽ ഈ ​​സീ​​റ്റും ഘ​​ട​​ക​​കക്ഷി​​ക്ക് ന​​ല്കി​​യി​​രി​​ക്കു​​ക​​യാ​​ണ്. രാ​​ജ​​പാ​​ള​​യ​​ത്തെ ജ​​ന​​ങ്ങ​​ൾ ത​​നി​​ക്ക് ന​​ല്കി​​യ സ്നേ​​ഹ​​ത്തി​​നു ന​​ന്ദി​​യു​​ണ്ടെ​​ന്നും തു​​ട​​ർ​​ന്നും അ​​വ​​ർ​​ക്കൊ​​പ്പം നി​​ല​​കൊ​​ള്ളു​​മെ​​ന്നും ഗൗ​​ത​​മി ട്വി​​റ്റ​​റി​​ൽ കു​​റി​​ച്ചു.

Related posts

Leave a Comment