കീടശല്യം: സോ​ളാ​ർ ഇ​ൻ​സെ​ക്ട് ലൈ​റ്റ് ട്രാ​പ് സ്ഥാ​പി​ച്ചു; പ്രവർത്തന രീതിയറിയാം

പ​ട്ട​ഞ്ചേ​രി: കൊ​ല്ല​ങ്കോ​ട് ബ്ലോ​ക്ക് പ​ട്ട​ഞ്ചേ​രി കൃ​ഷി​ഭ​വ​ൻ, കൃ​ഷി​വ​കു​പ്പി​ന് കീ​ഴി​ൽ നൂ​ത​ന ആ​ശ​യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന ആ​ത്മ ഡെ​മോ​ണ്‍​സ്ട്രേ​ഷ​ന്‍റെ ഭാ​ഗ​മാ​യി 2018-19 പ​ദ്ധ​തി​ക്ക് കീ​ഴി​ൽ സോ​ളാ​ർ ഇ​ൻ​സെ​ക്ട് ലൈ​റ്റ് ട്രാ​പ് സ്ഥാ​പി​ച്ചു. പ​തി​ക്കാ​ട്ടു​ച​ള്ള പാ​ട​ശേ​ഖ​ര സെ​ക്ര​ട്ട​റി കെ.​സേ​തു​മാ​ധ​വ​ന്‍റെ കൃ​ഷി​സ്ഥ​ല​ത്താ​ണ് ട്രാ​പ് സ്ഥാ​പി​ച്ച​ത്.

വി​ള​ക​ളെ ന​ശി​പ്പി​ക്കു​ന്ന കീ​ട​ങ്ങ​ൾ വൈ​കു​ന്നേ​രം ആ​റു​മു​ത​ൽ ഒ​ന്പ​തു​വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ വി​ള ക​വ​രു​ന്ന അ​വ​സ്ഥ​യി​ൽ സോ​ളാ​ർ ട്രാ​പ്പ് സ്ഥാ​പി​ക്കു​ന്ന​തോ​ടു​കൂ​ടി തെ​ളി​യു​ന്ന ചെ​റി​യ വെ​ളി​ച്ചം കീ​ട​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ക​യും കൃ​ഷി​സം​ര​ക്ഷ​ണം സാ​ധ്യ​മാ​ക്കു​ക​യും ചെ​യ്യും.

ട്രാ​പ്പി​ന്‍റെ താ​ഴെ സ്ഥാ​പി​ച്ച പാ​ത്ര​ത്തി​ൽ എ​ണ്ണ​യോ ചെ​റി​യ തോ​തി​ലു​ള്ള കീ​ട​നാ​ശി​നി ക​ല​ർ​ന്ന വെ​ള്ള​മോ ഒ​ഴി​ച്ചു​വ​ച്ചാ​ൽ പ്രാ​ണി​ക​ൾ അ​തി​ൽ വീ​ണ് ച​ത്തു​പോ​വും. ഒ​ന്പ​തു​ക​ഴി​ഞ്ഞാ​ൽ മി​ത്ര​പ്രാ​ണി​ക​ൾ എ​ത്തു​ന്ന​തു​കൊ​ണ്ടു ആ​റു​മു​ത​ൽ ഒ​ന്പ​തു​വ​രെ മാ​ത്ര​മാ​ണ് ലൈ​റ്റി​ൽ സ​മ​യം ക്ര​മ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

എ​ല്ലാ വി​ള​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടും​വി​ധം മാ​റ്റി സ്ഥാ​പി​ക്കാ​നും പ​റ്റു​ന്ന രീ​തി​യി​ലാ​ണ് ട്രാ​പ് നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
പ​രി​പാ​ടി​യി​ൽ പ​ട്ട​ഞ്ചേ​രി കൃ​ഷി അ​സി​സ്റ്റ​ന്‍റു​മാ​രാ​യ ബ​ഷീ​ർ അ​ഹ​മ്മ​ദ്, ബീ​നു പാ​ട​ശേ​ഖ​ര പ്ര​തി​നി​ധി​ക​ളാ​യ വി​ശ്വാ​നാ​ഥ​ൻ, അ​നി​ൽ പ​ര​മേ​ശ്വ​ര​ൻ എ.​ബി.​വി​നൂ​പ്,എ​ൻ.​ന​ഗ​രാ​ജ​ൻ ലീ​ഡ്സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ വി​സ്മ​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. വി​വ​ര​ങ്ങ​ൾ​ക്ക് സേ​തു​മാ​ധ​വ​ൻ: 919745473216 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ട​ണം.

Related posts