കിഴക്കഞ്ചേരിയിലെ കാ​ട്ടാ​ന​ശ​ല്യം; മലയോര കർഷകർ മന്ത്രിയെ കണ്ടു;  സോ​ളാ​ർ​വേ​ലി നി​ർ​മി​ക്കുമെന്ന് മന്ത്രി

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​യാ​യ പ​നം​കു​റ്റി പ്ര​ദേ​ശ​ത്തെ കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ൻ സോ​ളാ​ർ​വേ​ലി നി​ർ​മാ​ണം ഉ​ട​നേ ആ​രം​ഭി​ക്കും. മു​ൻ​മ​ന്ത്രി​യും സി​പി​ഐ നേ​താ​വു​മാ​യ കെ.​ഇ.​ഇ​സ്മ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യോ​ര ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ൾ ക​ണ്‍​വീ​ന​ർ ചെ​റു​നി​ലം ജോ​ണി ഉ​ൾ​പ്പെ​ടു​ന്ന സം​ഘം വ​നം​മ​ന്ത്രി രാ​ജു​വി​നെ തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ണ്ടു ച​ർ​ച്ച ന​ട​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് വ​നാ​തി​ർ​ത്തി​യി​ൽ നാ​ലു​കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ വേ​ലി സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്.

പേ​പ്പ​ർ വ​ർ​ക്കു​ക​ൾ​ക്കു​ശേ​ഷം വൈ​കാ​തെ ത​ന്നെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ക്കും. പോ​ത്തു​ചാ​ടി​മു​ത​ൽ പ​നം​കു​റ്റി, ഒ​ള​ക​ര​വ​രെ വ​രു​ന്ന ഭാ​ഗ​ത്താ​ണ് ഫെ​ൻ​സിം​ഗ് സ്ഥാ​പി​ക്കു​ക. ക​ഴി​ഞ്ഞ എ​ട്ടു​മാ​സ​ത്തോ​ള​മാ​യി മേ​ഖ​ല​യി​ൽ ആ​ന​യി​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന സ്ഥി​തി തു​ട​രു​ക​യാ​ണ്.

നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ വി​ള​ക​ളെ​ല്ലാം ന​ശി​പ്പി​ച്ചി​ട്ടും ആ​രും തി​രി​ഞ്ഞു​നോ​ക്കാ​തെ ക​ർ​ഷ​ക​ർ ഒ​റ്റ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെ.​ഇ.​ഇ​സ്മ​യി​ൽ ക​ർ​ഷ​ക​രു​ടെ ദു​രി​തം അ​റി​ഞ്ഞ് സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​യും അ​ടി​യ​ന്തി​ര​മാ​യി മ​ന്ത്രി​യെ കാ​ണു​ന്ന​തി​നു​മു​ള്ള ന​ട​പ​ടി​യെ​ടു​ത്ത​ത്.

Related posts