പട്ടാളക്കാരന്‍റെ വി​ധ​വ​യെ പീ​ഡി​പ്പി​ച്ച പ​ട്ടാ​ള​ക്കാ​ര​ന്‍ പി​ടി​യി​ല്‍;  വിവാഹ വാഗ്ദാനം നൽകി വിധവയിൽ നിന്ന് തട്ടിയെടുത്തത് 12 ലക്ഷം


പ​യ്യ​ന്നൂ​ര്‍: വിധവയെ പീഡിപ്പിച്ച കേസിൽ പട്ടാളക്കാരൻ പിടിയിൽ. പട്ടാളക്കാരന്‍റെ വിധവയാണു പീഡനത്തിനിരയായ സ്ത്രീയും. സ്ത്രീയുമായി അടുപ്പമുണ്ടാക്കിയശേഷം പട്ടാളക്കാൻ ബലാത്സംഗം ചെയ്യുകയായിരുന്നു.

പ​യ്യ​ന്നൂ​ര്‍ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ 32കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് മൈ​സൂ​രു​വി​ലെ മ​നോ​ജ് കു​മാ​ര്‍ (40) പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

2021 ലാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. ക​ണ്ണൂ​ര്‍ ഡി​എ​സ്‌​സി ക്യാ​മ്പി​ല്‍ ജോ​ലി ചെ​യ്തു​വ​ര​വേ പ​ട്ടാ​ള​ക്കാ​ര​ന്‍റെ വി​ധ​വ​യാ​യ പ​രാ​തി​ക്കാ​രി​യു​മാ​യി അ​ടു​പ്പം കാ​ണി​ക്കു​ക​യും വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ചെന്നുമാണു പരാതി. ​

ഇ​ക്കാ​ല​യ​ള​വി​ല്‍ പ​രാ​തി​ക്കാ​രി​യി​ല്‍​നി​ന്നും 12,50,000 രൂ​പ വാ​ങ്ങി വ​ഞ്ചി​ച്ച​താ​യും പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.​ ഈ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment