ഭാ​ര്യാ​സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്രമം:പ്ര​തി​ക്ക് നാ​ലു​വ​ർ​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും

ആ​ല​പ്പു​ഴ: വ​സ്തു​ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് ഭാ​ര്യാ‌​സ​ഹോ​ദ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​ക്ക് നാ​ലു​വ​ർ​ഷം ക​ഠി​ന​ത​ട​വും 25,000 രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കു​ത്തി​യ​തോ​ട് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് കോ​ട​തി ജ​ഡ്ജ് എ​ച്ച്. ഷു​ഹൈ​ബ് ശി​ക്ഷ വി​ധി​ച്ച​ത്.

പ്ര​തി എ​ഴു​പു​ന്ന സൗ​ത്തി​ൽ കൂ​വ​ക്കാ​ട് ത​റ​വീ​ട്ടി​ൽ സോ​മ​ൻ (42) ആ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. പ്ര​തി സോ​മ​ൻ ഭാ​ര്യ​യു​ടെ സ​ഹോ​ദ​ര​ൻ കൂ​വ​ക്കാ​ട് ത​റ​വീ​ട്ടി​ൽ ശ​ശി​യെ വെ​ട്ട​രി​വാ​ൾ കൊ​ണ്ട് ഇ​ട​തു പെ​ട​ലി​ക്കും ക​വി​ളി​ലും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

2020 ജൂ​ൺ 27ന് ​രാ​ത്രി ഒ​ന്പ​തി​നാ​യി​രു​ന്നു സം​ഭ​വം. കു​ത്തി​യ​തോ​ട് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ.​വി. ബി​ജു അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ എ​ൻ. ബി. ​ശാ​രി ഹാ​ജ​രാ​യി.

Related posts

Leave a Comment