മകന്റെ ക്രൂരത! അ​മ്മ​യെ വെ​ട്ടി​നു​റു​ക്കി ന​ര​ബ​ലി ന​ട​ത്തി ചോ​ര​കു​ടി​ച്ച സംഭവം: യു​വാ​വി​നാ​യി തെ​ര​ച്ചി​ൽ

റാ​യ്പു​ർ: ഛത്തീ​സ്ഗ​ഡി​ൽ അ​മ്മ​യെ വെ​ട്ടി​നു​റു​ക്കി ന​ര​ബ​ലി ന​ട​ത്തി ചോ​ര​കു​ടി​ച്ച യു​വാ​വി​നാ​യി തെ​ര​ച്ചി​ൽ ശ​ക്ത​മാ​ക്കി പോ​ലീ​സ്. കോ​ർ​ബ ജി​ല്ല​യി​ൽ ഡി​സം​ബ​ർ 31നാ​ണു നി​ഷ്ഠു​ര​മാ​യ കൊ​ല​പാ​ത​കം ന​ട​ന്ന​ത്. ദി​ലീ​പ് യാ​ദ​വ്(27) എ​ന്ന​യാ​ളാ​ണു അ​മ്മ സു​മ​രി​യ(50)​യെ നി​ഷ്ഠു​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല​പാ​ത​കം നേ​രി​ൽ​ക​ണ്ട അ​യ​ൽ​വാ​സി​യി​ൽ​നി​ന്നാ​ണു വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്.

സു​മ​രി​യ​യെ കാ​ണു​ന്ന​തി​നാ​ണ് അ​യ​ൽ​വാ​സി സ​മീ​ര​ൻ യാ​ദ​വ് എ​ന്ന സ്ത്രീ ​ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. സ​മീ​ര​ൻ മി​ക്ക​പ്പോ​ഴും സു​മ​രി​യ​യെ കാ​ണാ​നെ​ത്താ​റു​ണ്ടാ​യി​രു​ന്നു. അ​ന്നേ​ദി​വ​സം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ൾ അ​സാ​ധാ​ര​ണ ശ​ബ്ദം കേ​ട്ട് എ​ത്തി​നോ​ക്കി​യ​പ്പോ​ൾ ദി​ലീ​പ് അ​മ്മ​യെ മ​ഴു​കൊ​ണ്ട് ത​ല​യി​ലും ക​ഴു​ത്തി​ലും നെ​ഞ്ചി​ലും വെ​ട്ടി​നു​റു​ക്കു​ന്ന​താ​യി​രു​ന്നു ക​ണ്ട​ത്.

പ്രാ​ണ​നു​വേ​ണ്ടി അ​മ്മ പി​ട​യു​ന്പോ​ൾ ദി​ലീ​പ് അ​മ്മ​യു​ടെ ശ​രീ​ര​ത്തി​ൽ​നി​ന്നു പു​റ​ത്തേ​ക്കൊ​ഴു​കി​യ ര​ക്തം കു​ടി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണു സ​മീ​ര​ൻ ക​ണ്ട​ത്. ഭ​യ​ന്നു​വി​റ​ച്ചു​പോ​യ അ​വ​ർ​ക്ക് ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​ഞ്ഞി​ല്ല. സ​മീ​ര​ൻ അ​വി​ടെ​നി​ന്ന് ഓ​ടി സ്വ​ന്തം വീ​ട്ടി​ലേ​ക്കു പോ​യി. ദി​ലീ​പ് അ​മ്മ​യെ വെ​ട്ടി​നു​റു​ക്കി ക​ഷ​ണ​ങ്ങ​ളാ​ക്കി​യ​ശേ​ഷം ശ​രീ​രം ക​ത്തി​ച്ചു​ക​ള​ഞ്ഞു.

മൂ​ന്നു ദി​വ​സ​ത്തി​നു​ശേ​ഷം സ​മീ​ര​ൻ ത​ന്‍റെ മ​രു​മ​ക​നോ​ട് കാ​ര്യ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തി. ഇ​യാ​ളാ​ണു സം​ഭ​വം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് പോ​ലീ​സ് വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ക​ണ്ട​ത് ക​രി​ഞ്ഞ എ​ല്ലി​ൻ​ക​ഷ​ണ​ങ്ങ​ളും ര​ക്ത​ക്ക​റ​ക​ളും മാ​ത്ര​മാ​ണ്. സ​മീ​പ​ത്തു​നി​ന്ന് പൂ​ജാ സാ​ധ​ന​ങ്ങ​ളും മാം​സാ​വ​ശി​ഷ്ട​ങ്ങ​ളും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ന​ട​ന്ന​ത് ആ​ഭി​ചാ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ന​ര​ബ​ലി​യാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു പോ​ലീ​സ്.

ന​ര​ബ​ലി​യെ​ക്കു​റി​ച്ച് ദി​ലീ​പ് മി​ക്ക​പ്പോ​ഴും സം​സാ​രി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു. അ​മ്മ മ​ന്ത്ര​വാ​ദി​നി​യാ​ണെ​ന്നും അ​വ​ർ​മൂ​ല​മാ​ണു ത​ന്‍റെ അ​ച്ഛ​നും സ​ഹോ​ദ​ര​നും മ​രി​ച്ച​തെ​ന്നും ദി​ലീ​പ് പ​റ​യാ​റു​ണ്ടാ​യി​രു​ന്നു. ഇ​യാ​ളു​ടെ ഭാ​ര്യ പി​ണ​ങ്ങി​പ്പോ​യ​തും അ​മ്മ​യു​ടെ പ്ര​വൃ​ത്തി​ക​ൾ മൂ​ല​മാ​ണെ​ന്നാ​യി​രു​ന്നു ദി​ലീ​പ് വി​ശ്വ​സി​ച്ചി​രു​ന്ന​ത്.

Related posts