ലോ​ക്ക് ഡൗ​ണി​ന്‍റെ മ​റ​വി​ല്‍ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വ്യാ​ജ വാ​റ്റ് സം​ഘം സ​ജീ​വം; ഇതുവരെ നശിപ്പിച്ചത് ആയിരത്തിലധികം ലിറ്റർ കോട


അ​ഞ്ച​ല്‍ : കോ​വി​ഡ്‌ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തി​നു മു​മ്പ് ത​ന്നെ സം​സ്ഥാ​ന​ത്തെ സ​ര്‍​ക്കാ​ര്‍ മ​ദ്യ വി​ല്‍​പ​ന ശാ​ല​ക​ളും ബാ​റു​ക​ളും അ​ട​ക്കം സ​ര്‍​ക്കാ​ര്‍ അ​ട​ച്ചു.

ഇ​തോ​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ വ്യാ​ജ വാ​റ്റ് സം​ഘ​വും സ​ജീ​വ​മാ​യി. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്കി​ടെ മാ​ത്രം ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​യി​ല്‍ ആ​യി​ര​ത്തി​ല​ധി​കം ലി​റ്റ​ര്‍ കോ​ട​യാ​ണ് പോ​ലീ​സും എ​ക്സൈ​സും ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ച​ത്.

അ​ഞ്ച​ലി​ല്‍ എ​ണ്ണൂ​ര്‍ ലി​റ്റ​ര്‍ കോ​ട ക​ണ്ടെ​ത്തി ന​ശി​പ്പി​ച്ചി​രു​ന്നു. കേ​സി​ല്‍ ര​ണ്ടു​പേ​രേ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത് ഏ​രൂ​ർ വി​ള​യി​ൽ വീ​ട്ടി​ൽ 30 വ​യ​സു​ള്ള ഹ​രീ​ഷ് (30), വി​നോ​ദ് ഭ​വ​നി​ൽ കു​ഞ്ചു എ​ന്ന് വി​ളി​ക്കു​ന്ന വി​നോ​ദ് (35) എ​ന്നി​വ​രെ​യാ​ണ് ഏ​രൂ​ര്‍ സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ട​യ്ക്ക​ലി​ല്‍ എ​ക്സൈ​സ് സം​ഘം ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​രു​ന്നൂ​ര്‍ ലി​റ്റ​ര്‍ കോ​ട​യും മൂ​ന്ന് ലി​റ്റ​ര്‍ ചാ​രാ​യ​വും ക​ണ്ടെ​ത്തി. വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

ലോ​ക്ക് ഡൗ​ണ്‍ ആ​യ​തി​നാ​ല്‍ വ​ന പ്ര​ദേ​ശം, തോ​ട്ടം മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ജ​ന​ങ്ങ​ളു​ടെ വ​ര​വ് കു​റ​വാ​ണ്. ഈ ​സാ​ഹ​ച​ര്യം മു​ത​ലെ​ടു​ത്താ​ണ് ഇ​വി​ട​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള വ്യാ​ജ വാ​റ്റ് സ​ജീ​വ​മാ​യി ന​ട​ക്കു​ന്ന​ത്.

പോ​ലീ​സോ എ​ക്സൈ​സോ ഇ​വി​ടേ​ക്ക് എ​ത്തി​യാ​ല്‍ വാ​റ്റ് സം​ഘ​ത്തെ അ​റി​യി​ക്കാ​നും ആ​ളു​ക​ള്‍ ഉ​ണ്ടാ​കും. അ​തു​കൊ​ണ്ട് ത​ന്നെ പ​രി​ശോ​ധ​ന​യും പ്ര​യാ​സ​ക​ര​മാ​ണ്

. എ​ന്താ​യാ​ലും വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ഥ​ന്‍ ക​ര്‍​ശ​ന​മാ​ക്കാ​ന്‍ ത​ന്നെ​യാ​ണ് അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം.

 

Related posts

Leave a Comment