ക​ടം കൊ​ടു​ത്ത പ​ണം തി​രി​കെ ചോ​ദി​ച്ചു! യുവാവിന് അഞ്ചംഗ സംഘത്തിന്റെ മുട്ടന്‍പണി; യുവാവ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

ക​ണ്ണൂ​ർ: ക​ടം കൊ​ടു​ത്ത പ​ണം തി​രി​ച്ച് ചോ​ദി​ച്ച വൈ​രാ​ഗ്യ​ത്തി​ൽ യു​വാ​വി​നെ അ​ഞ്ചം​ഗ സം​ഘം വെ​ട്ടി പ​രി​ക്കേ​ൽ​പി​ച്ചു.

ബ​ർ​ണ​ശേ​രി​യി​ൽ താ​മ​സ​ക്കാ​ര​നാ​യ ആ​യി​ക്ക​ര​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യും കൊ​ല്ലം സ്വ​ദേ​ശി​യു​മാ​യ വി​ൽ​ഫ്ര​ട്ട് (45)നെ​യാ​ണ് അ​ഞ്ചം​ഗ സം​ഘം വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

ബ​ർ​ണ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ അ​തു​ൽ ജോ​ൺ,ര​ഞ്ജി​ത്ത്, നി​ഖി​ൽ, അ​ലോ​ഷി, ക​ണ്ടാ​ല​റി​യാ​വു​ന്ന ഒ​രാ​ൾ തു​ട​ങ്ങി അ​ഞ്ച് പേ​ർ ചേ​ർ​ന്നാ​ണ് വെ​ട്ടി​യ​തെ​ന്നാ​ണ് ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

ഇ​ന്ന​ലെ അ​ർ​ദ്ധ​രാ​ത്രി​യോ​ടെ​യാ​ണ് സം​ഭ​വം. അ​തു​ൽ ജോ​ണി​ന് വി​ൽ​ഫ്ര​ട്ട് പ​ണം ക​ടം കൊ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഈ ​പ​ണം തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് വി​ൽ​ഫ്ര​ട്ട് അ​തു​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. തു​ട​ർ​ന്ന് ഇ​രു​വ​രും ത​മ്മി​ൽ വാ​ക്ക് ത​ർ​ക്കം ഉ​ണ്ടാ​യി.

ഇ​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ലാ​ണ് അ​തു​ൽ സു​ഹൃ​ത്തു​ക്ക​ളു​മാ​യെ​ത്തി വി​ൽ​ഫ്ര​ട്ടി​നെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

പ​രി​ക്കേ​റ്റ വി​ൽ​ഫ്ര​ട്ട് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഈ ​അ​ഞ്ചു​പേ​രും ബ​ർ​ണ​ശേ​രി കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഗു​ണ്ടാ ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ലു​ൾ​പ്പെ​ട്ട​വ​രാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

വി​ൽ​ഫ്ര​ട്ടി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment