നാട്ടുകാരുടെ സംശയം ശരിയായി! കുടുംബ വഴക്കിനെ തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ യുവതിയുടെ മൃതദേഹം മണല്‍ക്കുഴിയില്‍; സംഭവം വൈക്കം വല്ലകത്ത്‌

വൈ​ക്കം: കു​ടും​ബ വ​ഴ​ക്കി​നെ തു​ട​ർ​ന്ന് കാ​ണാ​താ​യ യു​വ​തി​യെ വീ​ടി​നു സ​മീ​പ​ത്തെ മ​ണ​ൽ​ക്കു​ഴി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ല്ല​കം പ​ടി​ഞ്ഞാ​റെ​ക്ക​ര ക​ട​മ്മാ​യി നി​ക​ർ​ത്തേ​ൽ ബി​നു​വി​ന്‍റെ ഭാ​ര്യ സൗ​മ്യ യെ​യാ​ണ് (34)മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടി​നു ശേ​ഷ​മാ​ണ് യു​വ​തി​യെ കാ​ണാ​താ​യ​ത്. ഇ​വ​ർ റോ​ഡി​ലൂ​ടെ പു​റ​ത്തേ​ക്കു​പോ​യ​താ​യി നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും സം​ശ​യം പ​റ​ഞ്ഞ​തോ​ടെ വ​ല്ല​കം സ​ബ് സ്റ്റേ​ഷ​നു വ​ട​ക്കു​ഭാ​ഗ​ത്തുള്ള വീ​ടി​നു സ​മീ​പ​ത്തെ മ​ണ​ൽ​ക്കു​ഴി​യി​ൽ ഫ​യ​ർ ഫോ​ഴ്സ് രാ​വി​ലെ തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

വ​ള​രെ ആ​ഴ​മു​ള്ള മ​ണ​ൽ കു​ഴി​യി​ൽ പ​താ​ള​ക​ര​ണ്ടി അ​ട​ക്ക​മു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് വൈ​ക്കം ഫ​യ​ർ​സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ടി.​ഷാ​ജി​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫ​യ​ർ ഫോ​ഴ്സ് തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ആ​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.45 ന് ​മൃ​ത​ദേ​ഹം മ​ണ​ൽ കു​ഴി​യി​ൽ പൊ​ങ്ങു​ക​യാ​യി​രു​ന്നു. നാ​ലു വ​യ​സു​കാ​ര​ൻ വി​ശാ​ൽ ഏ​ക​മ​ക​നാ​ണ്. വൈ​ക്കം പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

Related posts