വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളി​ൽ ഇ​നി എ​ല്ലാ​വ​ർ​ക്കും എ​മ​ർ​ജ​ൻ​സി ക്വാ​ട്ട ടി​ക്ക​റ്റ്

പ​ര​വൂ​ർ: വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ര്‍ ട്രെ​യി​നു​ക​ളി​ലും അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളി​ലും എ​ല്ലാ വി​ഭാ​ഗം യാ​ത്ര​ക്കാ​ർ​ക്കും എ​മ​ര്‍​ജ​ൻ​സി ക്വാ​ട്ട(​വി​ഐ​പി ക്വാ​ട്ട) ഏ​ര്‍​പ്പെ​ടു​ത്താ​ൻ റെ​യി​ൽ​വെ മ​ന്ത്രാ​ല​യം തീ​രു​മാ​നി​ച്ചു.ഫെ​ബ്രു​വ​രി ഒ​മ്പ​തി​ന് രാ​ജ്യ​ത്തെ എ​ല്ലാ സോ​ണ​ൽ റെ​യി​ൽ​വേ​ക​ൾ​ക്കും അ​യ​ച്ച ക​ത്തി​ൽ, ജ​നു​വ​രി 15 ന് ​പു​റ​പ്പെ​ടു​വി​ച്ച മു​ൻ വി​ജ്ഞാ​പ​നം പു​നഃ​പ​രി​ശോ​ധി​ച്ച ശേ​ഷം, വ​ന്ദേ ഭാ​ര​ത് സ്ലീ​പ്പ​ർ, അ​മൃ​ത് ഭാ​ര​ത് ട്രെ​യി​നു​ക​ളി​ൽ ഇ​നി മു​ത​ൽ അ​ടി​യ​ന്ത​ര ക്വാ​ട്ട എ​ല്ലാ​ത്ത​രം യാ​ത്രി​ക​ർ​ക്കും ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് റെ​യി​ൽ​വേ ബോ​ർ​ഡ് അ​റി​യി​ച്ചു.

തു​ട​ക്ക​ത്തി​ൽ സ്ത്രീ​ക​ൾ, മു​തി​ര്‍​ന്ന പൗ​ര​ൻ​മാ​ര്‍, ഭി​ന്ന​ശേ​ഷി​ക്കാ​ര്‍, ഡ്യൂ​ട്ടി പാ​സു​കാ​ര്‍ എ​ന്നി​വ​ര്‍​ക്ക് മാ​ത്ര​മാ​യി​രു​ന്നു പ്ര​ത്യേ​ക ക്വാ​ട്ട അ​നു​വ​ദി​ച്ചി​രു​ന്ന​ത്. അ​ടി​യ​ന്ത​ര ക്വാ​ട്ട പ്ര​കാ​രം, ഏ​ഴോ അ​തി​ല​ധി​ക​മോ സ്ലീ​പ്പ​ർ കോ​ച്ചു​ക​ളു​മാ​യി സ​ർ​വീ​സ് ന​ട​ത്തു​ന്ന അ​മൃ​ത് ഭാ​ര​ത് ട്രെ​യി​നു​ക​ളി​ൽ എ​മ​ര്‍​ജ​ൻ​സി ക്വാ​ട്ട​യി​ൽ 24 സീ​റ്റു​ക​ൾ ഉ​ണ്ടാ​യി​രി​ക്കും.

വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​റി​ലെ അ​ടി​യ​ന്ത​ര ക്വാ​ട്ട ആ​ഴ്ച ദി​വ​സ​ങ്ങ​ളി​ലും വാ​രാ​ന്ത്യ​ങ്ങ​ളി​ലും വ്യ​ത്യാ​സ​പ്പെ​ടും.വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​നു​ക​ളി​ൽ കോ​ച്ച് വി​ഭാ​ഗ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​ടി​യ​ന്ത​ര ക്വാ​ട്ട ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.ഈ ​ക്വാ​ട്ട​യി​ലു​ള്ള സീ​റ്റു​ക​ളു​ടെ എ​ണ്ണം സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ലും വാ​രാ​ന്ത്യ​ങ്ങ​ളി​ലും വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കും. ഫ​സ്റ്റ് എ​സി​യി​ൽ സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ നാ​ല് സീ​റ്റു​ക​ൾ, വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ആ​റ് സീ​റ്റു​ക​ൾ, സെ​ക്ക​ൻ​ഡ് എ​സി​യി​ൽ സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ 20 സീ​റ്റു​ക​ൾ, വാ​രാ​ന്ത്യ​ങ്ങ​ളി​ൽ 30 സീ​റ്റു​ക​ൾ, തേ​ർ​ഡ് എ​സി​യി​ൽ സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ 24 സീ​റ്റു​ക​ൾ, വാ​രാ​ന്ത്യ​ങ്ങ​ളി​ൽ 42 സീ​റ്റു​ക​ൾ എ​ന്നി​ങ്ങ​നെ​യാ​ണ് അ​ടി​യ​ന്തി​ര ക്വാ​ട്ട നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

ഈ ​ക്വാ​ട്ട​ക​ൾ മു​ൻ​കൂ​ർ റി​സ​ർ​വേ​ഷ​ൻ കാ​ല​യ​ള​വി​ൽ അ​ല്ലെ​ങ്കി​ൽ ബു​ക്കിം​ഗ് അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​മ്പ്, ഏ​താ​ണ് ആ​ദ്യം വ​രു​ന്ന​ത് എ​ന്ന രീ​തി​യി​ൽ റി​സ​ർ​വ് ചെ​യ്യാം..അ​ടി​യ​ന്ത​ര ക്വാ​ട്ട പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ ഇ​നി മു​ത​ൽ സോ​ണ​ൽ റെ​യി​ൽ​വേ​ക​ൾ​ക്കും അ​നു​വാ​ദ​മു​ണ്ടാ​കും. മ​റ്റ് മെ​യി​ൽ, എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളി​ലെ​ന്ന​പോ​ലെ, ഡി​മാ​ൻ​ഡ് പാ​റ്റേ​ണു​ക​ളും സീ​റ്റ് ല​ഭ്യ​ത​യും അ​ടി​സ്ഥാ​ന​മാ​ക്കി സോ​ണ​ൽ റെ​യി​ൽ​വേ​ക​ൾ​ക്ക് ഈ ​ട്രെ​യി​നു​ക​ളി​ലെ നി​ശ്ചി​ത അ​ടി​യ​ന്ത​ര ക്വാ​ട്ട ഇ​ട​യ്ക്കി​ടെ പു​നഃ​പ​രി​ശോ​ധി​ക്കാ​മെ​ന്നും അ​തി​ന​നു​സ​രി​ച്ച് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വ​രു​ത്താ​മെ​ന്നും റെ​യി​ൽ​വേ ബോ​ർ​ഡ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ ട്രെ​യി​ൻ ഗു​വാ​ഹ​ത്തി-​കൊ​ൽ​ക്ക​ത്ത റൂ​ട്ടി​ൽ സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. അ​ത്യാ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ ട്രെ​യി​നി​ൽ16 കോ​ച്ചു​ക​ളി​ലാ​യി 823 പേ​ർ​ക്ക് യാ​ത്ര ചെ​യ്യാ​നാ​കും. മ​ണി​ക്കൂ​റി​ൽ 180 കി.​മീ വേ​ഗ​മാ​ണ് മ​റ്റൊ​രു സ​വി​ശേ​ഷ​ത. എ​സി ഫ​സ്റ്റ് ക്ലാ​സ്, എ​സി 2 ട​യ​ര്‍, എ​സി 3 ട​യ​ര്‍ എ​ന്നി​ങ്ങ​നെ മൂ​ന്നു ത​രം കോ​ച്ചു​ക​ളാ​ണ് ട്രെ​യി​നി​ലു​ണ്ടാ​വു​ക. . 400 കി​ലോ​മീ​റ്റ​ർ വ​രെ​യു​ള്ള യാ​ത്ര​ക​ൾ​ക്ക് തേ​ർ​ഡ് ഏ​സി ടി​ക്ക​റ്റി​ന് 960 രൂ​പ മു​ത​ൽ 3,500 കി​ലോ​മീ​റ്റ​ർ വ​രെ​യു​ള്ള ഏ​റ്റ​വും ദൈ​ർ​ഘ്യ​മേ​റി​യ യാ​ത്ര​ക​ൾ​ക്ക് ഫ​സ്റ്റ് ക്ലാ​സ് എ​സി​ക്ക് 13,300 രൂ​പ വ​രെ​യാ​ണ് നി​ര​ക്ക്.

Related posts

Leave a Comment